Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാം രാജ്യത്തുവെച്ച് ചര്‍ച്ചക്കു തയ്യാറെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്നത്തില്‍ ഒരു മൂന്നാം രാജ്യത്തുവെച്ച് ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍.

ചര്‍ച്ചകളില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഇന്ത്യയോ പാകിസ്ഥാനോ അല്ലാത്ത ഏതു സ്ഥലത്തു വെച്ചും ചര്‍ച്ചക്കു ജനറല്‍ പര്‍വേസ് മുഷാറഫ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്, പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊയിനുദ്ദീന്‍ ഹൈദര്‍ ബിബിസിയോട് പറഞ്ഞു.

കശ്മീര്‍ പ്രശ്നം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി പാകിസ്ഥാന്‍ ഓരോ നടപടികള്‍ എടുക്കുന്നുണ്ട്. ആയുധവ്യാപനം തടയാന്‍ നടപടികള്‍ എടുത്തതിനു പുറമെ ആയുധങ്ങളുടെ പ്രദര്‍ശനത്തിന് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന ചില സംഘടനകളെ ഞങ്ങള്‍ നിയന്ത്രിക്കുന്നുമുണ്ട് - ഹൈദര്‍ വ്യക്തമാക്കി.

ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച വിശുദ്ധ യുദ്ധത്തിനു (ജിഹാദ്) വേണ്ടി പൊതുവായി പണം പിരിക്കുന്നത് നിരോധിക്കുമെന്ന പ്രസ്താവനയെത്തുടര്‍ന്ന് ഹൈദര്‍ക്കെതിരെ തീവ്രവാദ വിഭാഗങ്ങള്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു.

നിയന്ത്രണരേഖയ്ക്കടുത്തു നിന്ന് ഇതിനകം തന്നെ സേനയുടെ വലിയൊരു വിഭാഗത്തെ പാകിസ്ഥാന്‍ പിന്‍വലിച്ചിട്ടുണ്ട്. പ്രതിരോധത്തിനല്ലാതെ ആദ്യം വെടിവെക്കില്ലെന്ന തീരുമാനം ഞങ്ങള്‍ നേരത്തെത്തന്നെ എടുത്തിട്ടുള്ളതാണ് - ഇന്ത്യ വെടിനിര്‍ത്തല്‍ നീട്ടിയതിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

എന്നാല്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ ഡയറക്ടര്‍ ജനറല്‍ ഇന്ത്യയുടെ വെടിനിര്‍ത്തലിനെ വിമര്‍ശിക്കുകയാണ് ചെയ്തത്. ലോകാഭിപ്രായം നേടാന്‍ ഇന്ത്യ നടത്തുന്ന നാടകമാണ് വെടിനിര്‍ത്തലെന്ന് അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+