Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖിനെതിരായ ഉപരോധത്തില്‍ ഇളവുണ്ടായേക്കും

വാഷിംഗ്ടണ്‍: ഇറാഖിനെതിരായ സാമ്പത്തിക ഉപരോധത്തില്‍ ഇളവുവരുത്തുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും സൂചന നല്‍കി. എന്നാല്‍ വിനാശകാരിയായ ആയുധങ്ങള്‍ ഉണ്ടാക്കാന്‍ ഒരുമ്പെടരുതെന്ന് അവര്‍ ഇറാഖിനെ ഓര്‍മ്മിപ്പിച്ചു.

തങ്ങള്‍ക്കുള്ള വിരോധം ഇറാഖ് ജനതയോടല്ലെന്നും മറിച്ച് സദ്ദാം ഹുസൈനോടാണെന്നും ഇരു ലോകനേതാക്കളും പറഞ്ഞു. ഇറാഖില്‍ വേദനയനുഭവിക്കുന്നവരെക്കുറിച്ച് ഞങ്ങള്‍ക്ക് ദുഃഖമുണ്ട്. ഉപരോധം കാരണം ഇറാഖിലെ ജനങ്ങള്‍ വലയുന്നുവെന്നതിനാല്‍ അത് പുനഃപരിശോധിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ് - നേതാക്കള്‍ പറഞ്ഞു.

വിനാശകാരിയായ ആയുധങ്ങള്‍ വ്യാപിക്കുന്നതിനെക്കുറിച്ച് തങ്ങള്‍ ബോധവാന്മാരാണെന്നും അത് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+