വിവാദ ബൈക്ക് പരസ്യവും നിരോധിച്ചേക്കും
ദില്ലി: കോസ് അപ് ടൂത്ത് പേസ്റ്റിന്റെ വിവാദമായ ചുംബന പരസ്യം നിരോധിച്ചതിനു പിന്നാലെ വിവാദമായ ബൈക്ക് പരസ്യവും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണമന്ത്രാലയം നിരോധിച്ചേക്കും.
ഒരു പുരുഷ മോഡല്‍ ഷര്‍ട്ട് മാറ്റിയ ശേഷം തന്റെ ബൈക്കിനെ തലോടുന്നത് കാമാതുരയായി ഒരു യുവതി നോക്കിനില്‍ക്കുന്നതാണ് പരസ്യം. ബൈക്കിനെ ഒരു യുവതിയെ എന്ന പോലെയാണ് യുവാവ് തലോടുന്നത്. അതിന് ശേഷം ബൈക്കില്‍ കയറി പാഞ്ഞുപോകുന്നു.
പരസ്യത്തിനെതിരെ പൊതുജനാഭിപ്രായം ഉയര്‍ന്നത് സുഷമാസ്വരാജിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഹിന്ദി ചലച്ചിത്രഗാനരംഗങ്ങളിലെ പ്രകോപനപരമായ ദൃശ്യങ്ങളെ കുറിച്ചും തങ്ങള്‍ക്ക് പരാതി കിട്ടിയിട്ടുണ്ടെന്ന് ദൂരദര്‍ശനില്‍ പ്രേക്ഷകരുടെ പ്രതികരണം സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഇവയ്ക്ക് പൂര്‍ണ്ണമായും നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ലെന്നാണ് അവരുടെ ഭാഷ്യം.












Click it and Unblock the Notifications