ഉത്തരേന്ത്യയില്‍ ഭൂചലനം
ദില്ലി: ഫിബ്രവരി 25 ഞായറാഴ്ച രാവിലെ ഉത്തരേന്ത്യയില്‍ മിക്ക സ്ഥലത്തും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനം വലിയ നാശനഷ്ടങ്ങളുണ്ടാക്കിയില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ച രാവിലെ എട്ടു മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ കേന്ദ്രബിന്ദു അഫ്ഗാനിസ്ഥാന്റെയും കസാഖ്സ്ഥാന്റെയും അതിര്‍ത്തി പ്രദേശങ്ങളാണെന്ന് ദില്ലിയിലെ മെറ്റീരിയോളജിക്കല്‍ ഡിപാര്‍ട്ട്മെന്റ് വക്താവ് അറിയിച്ചു.
ഉത്തരേന്ത്യയില്‍ ഏതാണ്ടെല്ലായിടത്തും കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനം ഉണ്ടായ ഉടനെ ഭയചകിതരായ ജനങ്ങള്‍ വീടുവിട്ടിറങ്ങി നാലു പാടും ഓടുകയായിരുന്നു. കശ്മീരിലും ദില്ലിയിലുമാണ് ഭൂചലനം ശക്തമായി അനുഭവപ്പെട്ടതെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതു വരെ നാശനഷ്ടങ്ങളുടെയോ അപകടങ്ങളുടെയോ റിപ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications