ഉഷയുടെ നേതൃത്വത്തില്‍ കുട്ടികളുടെ കൂട്ടയോട്ടം
ദില്ലി: ഭൂചലനത്തില്‍ തകര്‍ന്ന ഗുജറാത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ പി.ടി.ഉഷയുടെ നേതൃത്വത്തില്‍ 4, 000 കുട്ടികള്‍ കൂട്ടയോട്ടം നടത്തി.
ഫിബ്രവരി 25 ഞായറാഴ്ച രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ രാഷ്ട്രപതി ഭവന്റെ മുമ്പില്‍ നിന്നും കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു. ഗുജറാത്തിനെ സഹായിക്കുന്നതിന് പുറമെ കുട്ടികളില്‍ പരസ്പര സഹകരണവും സഹാനുഭൂതിയും ഉണര്‍ത്താന്‍ ഇത്തരം സംരംഭങ്ങള്‍ ഉപകരിക്കുമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
32 സ്കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ ബാനറുകളുമായി ഇന്ത്യാ ഗേറ്റ് വരെ ഓടി. ഓട്ടത്തിലുടനീളം ഉഷ കുട്ടികളോടൊപ്പമുണ്ടായിരുന്നു. കിഡ്സ് ഫോര്‍ കിഡ്സും മാജിക്ക് ഇയേഴ്സ് പ്രി-സ്കൂളുമാണ് പരിപാടി സംഘടിപ്പിച്ചത്.












Click it and Unblock the Notifications