Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയിരത്തിന്റെ കള്ളനോട്ട് പിടിച്ചു

കോഴിക്കോട്: ഇറങ്ങിയിട്ട് നാല് മാസം പോലുമാകാത്ത ആയിരം രൂപ നോട്ടിന്റെ വ്യാജപതിപ്പുകള്‍ പിടിച്ചു. ഫിബ്രവരി 24 ശനിയാഴ്ചയാണ് കോഴിക്കോട്ട് തളിയില്‍ വച്ച് ആയിരത്തിന്റെ കള്ളനോട്ടുകളുമായി മൂന്ന് പേര്‍ പൊലീസ് പിടിയിലായത്.

പാലക്കാട്ടുകാട്ട് എടത്തനാട്ടുകര സ്വദേശി കാപ്പുങ്ങല്‍ വെള്ളി കുഞ്ഞാണ്ടി എന്ന മുഹമ്മദാലി(53), കിണാശേരി സ്വദേശി തറമ്മല്‍വീട്ടില്‍ കെ ഹംസ (45), കണ്ണൂര്‍ സ്വദേശി ഫൈസല്‍(25 ) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി കാറില്‍ നിന്നാണ് കോഴിക്കോട് സൗത്ത് അസി. കമ്മീഷണര്‍ കെ. സുബൈര്‍, കസബ എസ് ഐ എ ജെ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.

നാലു ലക്ഷം രൂപ വിലവരുന്ന 1000,500, 100, 50 നോട്ടുകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഫോട്ടോസ്റ്റാറ്റ് മെഷീന്‍, വ്യാജ സൗദി റിയാല്‍, വ്യാജമുദ്രക്കടലാസുകള്‍, വ്യാജസീലുകള്‍, മഷി എന്നിവയും കണ്ടെടുത്തിട്ടുണ്ട്. 1000 നോട്ടിന്റെ മാത്രം 3,80,000 രൂപയുടെ വ്യാജന്‍ കണ്ടെടുത്തു. ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് ആയിരം രൂപയുടെ വ്യാജന്‍ പിടിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

അറസ്റ്റിലായ മുഹമ്മദാലി നിരവധി കേസുകളില്‍ പ്രതിയാണ്. 1993 ല്‍ 10 ടണ്‍ വെള്ളി കടത്തിയ കേസില്‍ ഇയാള്‍ മുംബൈയില്‍ പിടിയിലായിരുന്നു. കര്‍ണാടകത്തിലെ ഒരു സ്വകാര്യബാങ്കിന്റെ മാനേജരും സംഘത്തില്‍ പെടുമെന്ന് മുഹമ്മദാലി പൊലീസിനെ അറിയിച്ചു. കള്ളനോട്ടുകളുടെ വില മുന്‍കൂറായി കൈപ്പറ്റിയ ശേഷം പത്രക്കടലാസ് മടക്കി കെട്ടാക്കി നല്‍കി ആവശ്യക്കാരെ കബളിപ്പിക്കാറുമുണ്ട് ഈ സംഘം.

മുഹമ്മദാലിക്ക് കിട്ടിയ 25 ലക്ഷം രൂപയുടെ കള്ളനോട്ടുകളില്‍ 11,20,000 രൂപ ചിലവാക്കിയതായി പൊലീസ് പറഞ്ഞു. കുറച്ചു നാല്‍ മുമ്പ് കര്‍ണാടകത്തില്‍ നിന്നു ഒരു ക്വാളിസ് കാര്‍ മോഷ്ടിച്ച് പിടിയിലായവരില്‍ നിന്നാണ് കള്ളനോട്ട് സംഘത്തെക്കുറച്ച് പൊലീസിന് വിവരം കിട്ടിയത്. തുടര്‍ന്ന് അഞ്ചു ലക്ഷത്തിന്റെ കള്ളനോട്ടാവശ്യപ്പെട്ട് ഈ സംഘത്തെ കെണിയില്‍ വീഴ്ത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+