Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികള്‍ക്ക് പ്രിയം ഗള്‍ഫ് തന്നെ

തിരുവനന്തപുരം: ജോലി തേടി അന്യദേശങ്ങളില്‍ പോകുന്ന മലയാളികളില്‍ കൂടുതല്‍ പേരും ഗള്‍ഫ് മേഖലയിലെന്ന് ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ കാണിക്കുന്നു.

ഗള്‍ഫില്‍ തന്നെ സൗദി അറേബ്യയിലാണ് മലയാളികള്‍ ഏറ്റവും കൂടുതലുള്ളതെന്ന് ഇക്കണോമിക്സ് ആന്‍ഡ് സ്റാറ്റിസ്റിക്സ് വകുപ്പ് നടത്തിയ സാമ്പിള്‍ സര്‍വെയില്‍ കണ്ടെത്തി. 1.14 കോടി മലയാളികളാണ് കേരളത്തില്‍ നിന്നും രാജ്യം വിട്ട് പോയിട്ടുള്ളത്.

ഇതില്‍ 36.2 ശതമാനവും സൗദിയിലാണുള്ളത്, 4,13, 100 പേര്‍. രണ്ടാം സ്ഥാനം അബുദാബിക്കാണ്. ഇവിടെയുള്ള മലയാളികളുടെ എണ്ണം 4,08, 700 ആണ്. കുവൈറ്റില്‍ 52, 700 മലയാളികളുണ്ട്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കൂടി ഏകദേശം 2, 10, 500 മലയാളികളുണ്ട്.

വിവരസാങ്കേതിക വിപ്ലവത്തോടെ വന്‍ ജോലിസാധ്യതകളുണ്ടായെങ്കിലും വിദേശത്തുള്ള മലയാളികളുടെ 1.5 ശതമാനം മാത്രമാണ് അമേരിക്കയിലുള്ളത്. ഇവിടെ 17, 600 മലയാളികള്‍ ജോലി നോക്കുന്നു. ബ്രിട്ടണില്‍ 27,000 മലയാളികളുണ്ട്.

മലപ്പുറം ജില്ലയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ വിദേശ രാജ്യങ്ങളില്‍ ജോലി നോക്കുന്നത്. ഇവിടെ നിന്നും വിദേശത്തുള്ളവരുടെ എണ്ണം 2, 01, 800 ആണ്. തൃശ്ശൂര്‍ക്കാരാണ് വിദേശ മലയാളികളില്‍ രണ്ടാം സ്ഥാനത്തുള്ളത്. 1, 28, 500 തൃശ്ശൂര്‍കാരാണ് വിദേശത്തുള്ളത്. തിരുവനന്തപുരത്ത് നിന്നും 1, 23, 600 പേരാണ് വിദേശ രാജ്യങ്ങളിലുള്ളത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കുള്ളില്‍ 5, 43, 700 മലയാളികള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തുള്ളവരാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. 92, 500 പേര്‍ വിദേശത്ത് നിന്നും ഇവിടെയെത്തി. മലപ്പുറം, കൊല്ലം ജില്ലകളാണ് വിദേശങ്ങളില്‍ നിന്നും തിരികെയെത്തിയവരുടെ കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നത്. സൗദിയില്‍ നിന്നുമാണ് കൂടുതല്‍ പേര്‍ തിരികെയെത്തിയിട്ടുള്ളത്, 2, 50, 000 പേര്‍.

വിദേശ മലയാളികളുടെ നിക്ഷേപവും വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സര്‍വെ തെളിയിക്കുന്നു. 1999 സപ്തംബറില്‍ 16, 804.52 കോടി രൂപയായിരുന്ന ഇത് 2000 സപ്തംബര്‍ ആയപ്പോഴേക്കും 20, 045.00 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ വിദേശ മലയാളികളുടെ നിക്ഷേപം മുഴുവന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവുകയാണെന്ന് കുറഞ്ഞു വരുന്ന ബാങ്ക് നിക്ഷേപ വായ്പാ അനുപാതം കാണിക്കുന്നതായി സര്‍വെയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+