പുനസംഘടന വേണമെന്ന് കരുണാകരന്‍
തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിനു മുന്നേ തന്നെ കോണ്‍ഗ്രസില്‍ പുനസംഘടന വേണമെന്ന് കെ കരുണാകരന്‍ സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടു.എന്നാല്‍ ഇക്കാര്യത്തില്‍ സോണിയ ഉറപ്പൊന്നും നല്‍കിയിട്ടില്ല. സോണിയയുടെ നിലപാടില്‍ കരുണാകരന്‍ ക്ഷുഭിതനാണെന്നും അറിയുന്നു.
തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിന് സംഘടന ശക്തിപ്പെടുത്തണമെന്ന ആവശ്യമായിരുന്നു കരുണാകരന്ും അദ്ദേഹത്തിന്റെ അനുകൂലികളും ഫിബ്രവരി 24 ശനിയാഴ്ച സോണിയാ ഗാന്ധിയെ കണ്ട് ഉന്നയിച്ചത്.
ആള്‍ക്കൂട്ടത്തെ വോട്ടാക്കി മാറ്റുന്നതിന് സംഘടന ഇപ്പോള്‍ ശക്തമല്ലെന്നും അനുകൂലമായ സാഹചര്യം മുതലെടുത്ത് വിജയം ഉറപ്പാക്കണമെങ്കില്‍ സംഘടനയെ ശക്തിപ്പെടുത്തണമെന്നുമായിരുന്നു കരുണാകരന്റെ നിര്‍ദ്ദേശം.












Click it and Unblock the Notifications