Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനെ എന്‍എസ്എസ് പിന്തുണയ്ക്കില്ല

കോട്ടയം: കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കില്‍ യുഡിഎഫിനെ എന്‍എസ്എസ് പിന്തുണയ്ക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍.

ഇരുമുന്നണികളുമായി സമദൂരം പാലിക്കുക എന്നത് തന്നെയാണ് ഇപ്പോഴും എന്‍എസ്എസിന്റെ നിലപാടെന്ന് നാരായണപ്പണിക്കര്‍ അറിയിച്ചു. ഈയിടെ കരുണാകരന്‍ ആശുപത്രിയില്‍ നിന്നും എത്തിയ ശേഷം നാരായണപ്പണിക്കര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അത് വെറും സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് പണിക്കര്‍ വെളിപ്പെടുത്തി.

എന്‍എസ്എസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കരുണാകരന്‍ നാരായണപ്പണിക്കരെ മൂന്ന് തവണ ബന്ധപ്പെട്ടിരുന്നു. നാരായണപ്പണിക്കരും സോണിയയുമായി ഒരു കൂടിക്കാഴ്ചയ്ക്കും കരുണാകരന്‍ ശ്രമം നടത്തി. എന്നാല്‍ പണിക്കര്‍ വഴങ്ങിയില്ല.

സംവരണപ്രശ്നത്തില്‍ കരുണാകരനോ സോണിയയോ എന്‍എസ്എസിനെ സഹായിച്ചില്ല. ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി വാജ്പേയിയും വിസ്സമതിച്ചതായി പണിക്കര്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+