വേനലവധിക്ക് നാല് പ്രത്യേക ട്രെയിനുകള്‍
തിരുവനന്തപുരം: മധ്യവേനലവധിക്കാലത്തുള്ള തിരക്ക് കുറയ്ക്കാന്‍ ദക്ഷിണ റെയില്‍വെ കേരളത്തിലേക്ക് നാല് പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. ഏപ്രില്‍ രണ്ടാം വാരം മുതല്‍ ജൂണ്‍ ആദ്യവാരം വരെ ഈ സര്‍വീസുകളുണ്ടായിരിക്കും.
ചെന്നൈ സെന്‍ട്രല്‍ മുതല്‍ കായംകുളം വരെയുള്ള പ്രത്യേക ട്രെയിന്‍ (നമ്പര്‍: 647-648) ഏപ്രില്‍ 12 മുതല്‍ ദിവസവും രാത്രി 8.45ന് ചെന്നൈയില്‍ നിന്നും തിരിക്കും അടുത്ത ദിവസം രാവിലെ 11.30ന് കായംകുളത്തെത്തുന്ന. ട്രെയിന്‍ രാത്രി ഒമ്പത് മണിക്ക് കായംകുളത്ത് നിന്നും ചൈന്നൈയിലേക്ക് തിരിക്കും. ജൂണ്‍ ഒന്ന് വരെ ഇത് സര്‍വീസ് നടത്തും.
ബാംഗ്ലൂരില്‍ നിന്നും കോട്ടയത്തേക്കുള്ള പ്രത്യേക ട്രെയിന്‍ (നമ്പര്‍: 649-650) വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും രാത്രി 10.45 നായിരിക്കും യാത്ര പുറപ്പെടുക. അടുത്ത ദിവസം ഉച്ചക്ക് 12.35ന് കോട്ടയത്തെത്തും. ശനിയാഴ്ചകളിലും തിങ്കളാഴ്ചകളിലും രാത്രി ഏഴ് മണിക്ക് കോട്ടയത്ത് നിന്നും തിരിക്കുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 10 മണിക്ക് ബാംഗ്ലൂരില്‍ എത്തിച്ചേരും. ഏപ്രില്‍ 14 മുതല്‍ ജൂണ്‍ ഒമ്പത് വരെ ട്രെയിന്‍ സര്‍വീസ് നടത്തും.
പൂനെയില്‍ നിന്നും എറണാകുളത്തേക്കുള്ള പ്രത്യേക ട്രെയിന്‍ (നമ്പര്‍: 161-162) ഏപ്രില്‍ 14 മുതല്‍ എല്ലാ ശനിയാഴ്ചകളിലും രാത്രി 11.10ന് പൂനെയില്‍ നിന്നും പുറപ്പെടും. ഏപ്രില്‍ 16 മുതല്‍ എറണാകുളത്ത് നിന്നും എല്ലാ തിങ്കളാഴ്ചകളിലും രാത്രി 10 മണിക്ക് ട്രെയിന്‍ പൂനെക്ക് പുറപ്പെടും. ജൂലായ് രണ്ട് വരെ ട്രെയിന്‍ സര്‍വീസ് നടത്തും.
ലോകമാന്യയില്‍ നിന്നും എറണാകുളത്തേക്കുള്ള പ്രത്യേക ട്രെയിന്‍ ഏപ്രില്‍ 14 മുതല്‍ എല്ലാ ശനിയാഴ്ചയും ഉച്ചക്ക് 1.40ന് ലോകമാന്യയില്‍ നിന്നും തിരിക്കും. എറണാകുളത്ത് നിന്നും എല്ലാ ഞായറാഴ്ചയും രാത്രി 11.45ന് ട്രെയിന്‍ ലോകമാന്യക്ക് പുറപ്പെടും. ജൂണ്‍ 17 വരെ ട്രെയിന്‍ സര്‍വീസ് നടത്തും.












Click it and Unblock the Notifications