ആന്ധ്രാ സെക്രട്ടേറിയറ്റില്‍ സ്ഫോടനം
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ സെക്രട്ടേറിയറ്റ് മന്ദിരത്തില്‍ ഫിബ്രവരി 26 തിങ്കളാഴ്ച സ്ഫോടനം നടന്നു.
സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ജി ബ്ലോക്കിലാണ് സ്ഫോടനം നടന്നത്. വിശദാംശങ്ങള്‍ അറിവായിട്ടില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലായിരുന്നു സ്ഫോടനം.
സ്ഫോടനം സംബന്ധിച്ച വിശദാംശങ്ങള്‍ നിയമസഭയെ അറിയിക്കണമെന്ന് ബിജെപി നിയമസഭാകക്ഷി നേതാവ് ഇന്ദ്രസേനാ റെഡ്ഡി ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. സ്ഫോടനം സംബന്ധിച്ച് വിശദാംശങ്ങള്‍ കിട്ടിയാലുടന്‍ നിയമസഭയില്‍ പ്രസ്താവന നടത്തുമെന്ന് ആഭ്യന്തരമന്ത്രി ടി.ദേവേന്ദര്‍ ഗൗഡ് അറിയിച്ചു.












Click it and Unblock the Notifications