Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിനു നാല് പുതിയ തീവണ്ടികള്‍

ദില്ലി: റെയില്‍വേ ബജറ്റില്‍ കേരളത്തിലേയ്ക്ക് നാല് പുതിയ തീവണ്ടികള്‍ അനുവദിച്ചു.

പുണെ- എറണാകുളം വീക്കിലി എക്സ്പ്രസ്( ലോണ്ട, മഡ്ഗാവ് വഴി)
ഹൗറ- തിരുവനന്തപുരം- നാഗര്‍കോവില്‍ വീക്കിലി എക്പ്രസ്
പാലക്കാട്- തിരുവനന്തപുരം എക്സ്പ്രസ്
ജയ്പൂര്‍-എറണാകുളം വീക്കിലി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്
എന്നിവയാണ് പുതിയതായി അനുവദിക്കപ്പെട്ട തീവണ്ടികള്‍.

ഇതിനു പുറമെ രാജ്കോട്ട്-എറണാകുളം എക്സ്പ്രസ് ആഴ്ചയില്‍ ഒരു ദിവസം എന്നുള്ളത് രണ്ടു ദിവസമാക്കി മാറ്റിയിട്ടുണ്ട്. ഈ തീവണ്ടി ഓഖ വരെ നീട്ടിയിട്ടുമുണ്ട്.

ഷൊര്‍ണൂരിലെ ബള്‍ബ് ലൈന്‍, വൈക്കം-വൈക്കം റോഡ് പാത, തിരുവനന്തപുരത്തെ കോച്ചിംഗ് ടെര്‍മിനല്‍ എന്നിവയുടെ സാധ്യതകളെപ്പറ്റി സര്‍വേ നടത്തുമെന്നും ബജറ്റില്‍ പറയുന്നു. എറണാകുളം-പുനലൂര്‍-തിരുവനന്തപുരം പാതയ്ക്ക് വേണ്ടി നേരത്തെ നടത്തിയ സര്‍വേയ്ക്ക് പുറമേ പുതിയൊരു സര്‍വേ കൂടി നടത്തും. പുതുതായി അഞ്ച് റെയില്‍വേ പാതകള്‍ ഇരട്ടിപ്പിക്കുന്നതില്‍ കേരളത്തിന്റെ എറണാകുളം-മുളന്തുരുത്തി പാതയും ഉള്‍പെടുത്തിയിട്ടുണ്ട്.

ആകെ 24 പുതിയ തീവണ്ടി സര്‍വീസുകള്‍ ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ഏഴെണ്ണം റെയില്‍വേ മന്ത്രി മമതാ ബാനര്‍ജിയുടെ സ്വന്തം സംസ്ഥാനമായ ബംഗാളിലേയ്ക്കാണ് ഓടുന്നത്.

23 എക്സ്പ്രസ് സര്‍വീസുകളും ഭുവനേശ്വര്‍-പലാസാ ഇന്റര്‍സിറ്റി സര്‍വീസുമാണ് പുതിയതായി പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ സംസ്ഥാനങ്ങളായ ജാര്‍ഖണ്ഡിന് രണ്ടും ഉത്തര്‍ഖണ്ഡിന് ഒന്നും തീവണ്ടികള്‍ അനുവദിച്ചു.

ദക്ഷിണേന്ത്യയിലേയ്ക്ക് പുതിയതായി അനുവദിച്ച ചില സര്‍വീസുകള്‍

ബാംഗ്ലൂര്‍-വാസ്കോ ബൈ-വീക്കിലി എക്സ്പ്രസ്
സെക്കന്തരാബാദ്-ധര്‍മാവാരം എക്സ്പ്രസ്
ഹൗറ-യശ്വന്ത്പുര ബൈ-വീക്കിലി എക്സ്പ്രസ്
ജോധ്പൂര്‍-ചെന്നൈ വീക്കിലി എക്സ്പ്രസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+