തീവണ്ടി യാത്രക്കൂലി കൂട്ടിയേക്കുമെന്ന്
ദില്ലി: റെയില്‍വെ ബജറ്റില്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ലെങ്കിലും ഏത് നിമിഷവും വര്‍ധനയുണ്ടാകാമെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശോക് കുമാര്‍.
അടുത്ത് തന്നെ നിരക്ക് വര്‍ധനവിനെ കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് ഫിബ്രവരി 26 തിങ്കളാഴ്ച റെയില്‍വെ ബജറ്റ് അവതരിപ്പിച്ചതിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.
ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കുമോ നിരക്ക് വര്‍ധന എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് അശോക് കുമാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല.
ടെലിഫോണ്‍ ബൂത്തുകളുടെ മാതൃകയില്‍ പ്രധാനപ്പെട്ട റസിഡന്‍ഷ്യല്‍ കോളനികളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലും റെയില്‍വെ ടിക്കറ്റ് ബുക്കിംഗ് കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും അശോക് കുമാര്‍ അറിയിച്ചു.












Click it and Unblock the Notifications