Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍വേ ബജറ്റ് ഒറ്റനോട്ടത്തില്‍

ദില്ലി: കേന്ദ്ര റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി ഫിബ്രവരി 26 തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍ താഴെ:

  • തീവണ്ടിയാത്രാക്കൂലിയില്‍ വര്‍ധനവില്ല.

  • അവശ്യസാധനങ്ങളുടെ കടത്തുകൂലിയില്‍ വര്‍ധനവില്ല.
  • പഞ്ചസാര, പഴം-പച്ചക്കറികള്‍,ധാന്യങ്ങളും പയറുവര്‍ങ്ങളും,ഭക്ഷ്യഎണ്ണ,മണ്ണെണ്ണ,പാചക വാതകം,ഉപ്പ് എന്നിവ കടത്തുകൂലിവര്‍ധനവില്‍ നിന്നൊഴിവാക്കിയ അവശ്യസാധനങ്ങളില്‍ പെടുന്നു.

  • പാഴ്സല്‍, ലഗേജ് എന്നിവയുടെ കടത്തുകൂലിയിലും വര്‍ധനവില്ല.
  • മാഗസിന്‍, പത്രം, മരുന്ന് എന്നിവയെയും ചരക്കു കടത്തു കൂലിവര്‍ധനയില്‍ നിന്നൊഴിവാക്കി.
  • ഇനി മുതല്‍ ബുദ്ധിമാന്ദ്യമുള്ളവര്‍ക്കും കാഴ്ച തകരാറുള്ളവര്‍ക്കും വികലാംഗര്‍ക്കുള്ളതുപോലെ ടിക്കറ്റ് നിരക്കില്‍ ഇളവ്

  • കല്‍ക്കരി,ഇരുമ്പ്,സ്റീല്‍ എന്നിവയുടെ കടത്തുകൂലി രണ്ടുശതമാനം വര്‍ധന.
  • ചരക്കു കടത്തുകൂലിനിരക്ക് പുനര്‍നിര്‍ണ്ണയത്തിലൂടെ റെയില്‍വേ 500 കോടി വരുമാനം നേടും.
  • ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവര്‍ക്കു നല്കിവന്നിരുന്ന സൗജന്യം തുടരും.
  • 741 പുതിയ കേന്ദ്രങ്ങളില്‍ക്കൂടി കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തും.
  • ടിക്കറ്റ് കൗണ്ടറുകളിലെ തിരക്കൊഴിവാക്കാന്‍ ഇന്റര്‍നെറ്റ് കിയോസ്കുകള്‍ സ്ഥാപിയ്ക്കും.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+