ചേകന്നൂര്‍ കേസ്: രണ്ട് പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ രണ്ട് പ്രതികള്‍ക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജുഡീഷ്യല്‍ കസ്റഡിയില്‍ കഴിയുകയായിരുന്നു വി.വി. ഹംസ, ഇല്യന്‍ ഹംസ എന്നിവര്‍ക്കാണ് ഫിബ്രവരി 26 തിങ്കളാഴ്ച കോടതി ജാമ്യം അനുവദിച്ചത്.
പ്രതികള്‍ക്ക് നിരുപാധിക ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് ജസ്റിസ് എന്‍. കൃഷ്ണന്‍ നായരാണ്. നേരത്തെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഇവര്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു.
2000 നവംബര്‍ 27നാണ് വി.വി. ഹംസയെയും ഇല്യന്‍ ഹംസയെയും സിബിഐ അറസ്റു ചെയ്തത്. പിന്നീട് ജനവരി 19ന് പി.കെ. സെയ്ഫുദ്ദീന്‍ എന്നയാളെയും സിബിഐ അറസ്റു ചെയ്തു.
പ്രതികളുടെ മൊഴി പ്രകാരം മലപ്പുറത്ത് സിബിഐ ചേകന്നൂര്‍ മൗലവിയുടെ മൃതദേഹത്തിനു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കേസില്‍ ഇതുവരെ കുറ്റപത്രം നല്‍കാനും സിബിഐക്ക് സാധിച്ചിട്ടില്ല. ഫിബ്രവരി 27 ചൊവാഴ്ച സിബിഐ ഈ കേസ് സംബന്ധിച്ച് കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications