കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളത്ത് സെബാസ്റ്യന്‍ പോള്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: എറണാകുളം നിയമസഭാ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ഡോ.സെബാസ്റ്യന്‍ പോള്‍ രണ്ടാം വട്ടവും പോരിനിറങ്ങുമെന്നുറപ്പായി.

പോളിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സിപിഎം എറണാകുളം ജില്ലാക്കമ്മിറ്റിയുടെ നിര്‍ദേശത്തിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇടതുമുന്നണി സ്വതന്ത്രന്റെ കുപ്പായവുമണിഞ്ഞാണ് ഇത്തവണയും പോള്‍ മത്സരത്തിനിറങ്ങുക.

പരമ്പരാഗതമായി കോണ്‍ഗ്രസ് മണ്ഡലമെന്ന് കരുതിപ്പോരുന്ന എറണാകുളത്ത് അപ്രതീക്ഷിതമായി തിരിച്ചടി നല്‍കിയ അപൂര്‍വം ചിലരുടെ പട്ടികയിലാണ് സെബാസ്റ്യന്‍ പോള്‍. ഉപതിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിലെ ലിനോ ജേക്കബിനെ പോള്‍ പരാജയപ്പെടുത്തിയത്.

സ്വന്തം മണ്ഡലമെന്ന് എക്കാലവും അവകാശപ്പെട്ടിരുന്ന എറണാകുളം ഏത് വിധേനെയും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. നേതൃനിരയില്‍ ഏറെ തലയെടുപ്പുള്ള പഴയ എംപിയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ പ്രൊഫ. കെ.വി.തോമസാണ് മണ്ഡലത്തില്‍ പരിഗണിക്കപ്പെടുന്നവരില്‍ മുമ്പന്‍. ഏറെ പേരുദോഷം വരുത്തിയ ഫ്രഞ്ച് ചാരക്കേസിന്റെ പുകമറ നീങ്ങിയതിന്റെ ആത്മവിശ്വാസവും തോമസിനുണ്ട്.

നിയമസഭയില്‍ പോളിന്റെ രണ്ടാമൂഴം തകര്‍ക്കണമെങ്കില്‍ കെ.വി.തോമസിനെ പോലൊരു സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന് അനിവാര്യമാണ്. ഗ്രൂപ്പും ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുമായി നട്ടം തിരിയുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ലിനൊ ജേക്കബ്, നഗരസഭാ പ്രതിപക്ഷ നേതാവ് എന്‍. വേണുഗോപാല്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് സിമി റോസ്ബെല്‍ ജോണ്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എങ്കിലും അവസാന നറുക്ക് പ്രൊഫ. തോമസിന് തന്നെയായേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X