മുരളിയെ പ്രസിഡന്റാക്കണമെന്ന് പറഞ്ഞില്ല
ദില്ലി: കെ.മുരളീധരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് താന്‍ ഏ.കെ.ആന്റണിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കരുണാകരന്‍.
താന്‍ ഇങ്ങനെ ആവശ്യപ്പെട്ടതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഫിബ്രവരി 26 തിങ്കളാഴ്ച കരുണാകരന്‍ വ്യക്തമാക്കി.
ഫിബ്രവരി 25 ഞായറാഴ്ച ആന്റണിയും കരുണാകരനുമായി നടന്ന കൂടിക്കാഴ്ചയില്‍ മുരളീധരനെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇതുവരെയും കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇരുനേതാക്കളും പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications