Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയെ പ്രസിഡന്റാക്കണമെന്ന്

തിരുവനന്തപുരം: കെ മുരളീധരനെ കെ പി സി സി പ്രസിഡന്റാക്കണമെന്ന് കെ കരുണാകരന്‍ എ കെ ആന്റണിയോടാവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പേ തന്നെ മുരളിയെ പ്രസിഡന്റാക്കുമെന്ന് ഉറപ്പു നല്‍കണമെന്ന് കരുണാകരന്‍ ആന്റണിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഫിബ്രവരി 25 ഞായറാഴ്ച ആന്റണിയും കരുണാകരനുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാനാവാതെ ആന്റണി വിഷമത്തിലായിരിക്കുകയാണെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങളില്‍ നിന്നറിവായി.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ കിട്ടുന്ന സീറ്റുകളില്‍ അമ്പത് ശതമാനം ഐ ഗ്രൂപ്പിന് കിട്ടണമെന്ന ആവശ്യവും കരുണാകരന്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ജയിക്കാന്‍ കഴിയുന്നവര്‍ക്ക് ഗ്രൂപ്പ് നോക്കാതെ സീറ്റ് നല്‍കണമെന്ന നിലപാടാണ് ആന്റണിയുടേത്. ഇക്കാര്യം ആന്റണി ഞായറാഴ്ച കരുണാകരനോട് വ്യക്തമാക്കി. അതല്ല ഗ്രൂപ്പടിസ്ഥാനത്തിലാണ് സീറ്റ് നിര്‍ണയമെങ്കില്‍ എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം നല്‍കണമെന്നും ആന്റണി ചൂണ്ടിക്കാട്ടി.

എന്നാല്‍ കരുണാകരന്‍ ഈ നിര്‍ദ്ദേശത്തോട് യോജിച്ചിട്ടില്ലെന്നാണറിയുന്നത്. ഐ ഗ്രൂപ്പിന് അമ്പത് ശതമാനം സീറ്റ് ലഭിക്കണമെന്ന ആവശ്യത്തില്‍ കരുണാകരന്‍ ഉറച്ചു നില്‍ക്കുകയാണത്രെ. ഐ ഗ്രൂപ്പിന് അമ്പത് ശതമാനം സീറ്റ് നല്‍കിയാല്‍ എ ഗ്രൂപ്പിന് മത്സരിക്കാന്‍ കിട്ടുന്നത് 30 ല്‍ താഴെ സീറ്റുകള്‍ മാത്രമാകും.

ഐ ഗ്രൂപ്പിന്റെ ആവശ്യം പരിഗണിച്ചാല്‍ 10 സീറ്റ് വേണമെന്ന വയലാര്‍ രവി ഗ്രൂപ്പിന്റേയും 12 സീറ്റ് വേണമെന്ന തിരുത്തല്‍വാദി ഗ്രൂപ്പിന്റേയും ആവശ്യം അംഗീകരിക്കേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+