പിഡിപി മാര്‍ച്ച്: കനത്ത സുരക്ഷ
പാലക്കാട്: കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരോധനം ലംഘിച്ചുകൊണ്ടുള്ള പിഡിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് തുടങ്ങി.
വാളയാറിനടുത്തുള്ള അട്ടുപ്പൊള്ളത്ത് നിന്നും ഫിബ്രവരി 26 തിങ്കളാഴ്ചയാണ് മാര്‍ച്ച് തുടങ്ങിയത്. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് വന്‍ സുരക്ഷാ സന്നാഹങ്ങളുമായി നിലയുറപ്പിച്ചിരിക്കുകയാണ്.
പൊലീസും പിഡിപി പ്രവര്‍ത്തകരും തമ്മില്‍ ഏതു നിമിഷവും ഏറ്റുമുട്ടലുണ്ടായേക്കുമെന്ന നിലയിലാണ്. ഏതുവിധേനെയും പൊലീസിന്റെ കണ്ണ് വെട്ടിച്ച് പിഡിപി പ്രവര്‍ത്തകര്‍ കോയമ്പത്തൂരില്‍ കടക്കുമെന്ന് അധികൃതര്‍ക്ക് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications