ട്രഷറി നിയന്ത്രണത്തില്‍ ഇളവ്
തിരുവനന്തപുരം: മൂന്നു ദിവസത്തേക്ക് ട്രഷറി ഇടപാടില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ ഇളവു വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഫിബ്രവരി 26 ,27,28 തീയതികളിലാണ് ഇളവുകള്‍ നല്കുകയെന്ന് ധനകാര്യമന്ത്രി ടി.ശിവദാസമേനോന്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു മാസമായി ട്രഷറി ഇടപാടുകളില്‍ കര്‍ശനമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്നാണ് ട്രഷറി പ്രവര്‍ത്തനത്തില്‍ നിയന്ത്രണം വരുത്തിയത്. ഈയിടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കടമായി വന്‍തുക ലഭിച്ചതിനാലാണ് ട്രഷറിയുടെ നിയന്ത്രണത്തില്‍ ഇളവു വരുത്തിയത്.












Click it and Unblock the Notifications