യു ഡി എഫ് സീറ്റ് ചര്‍ച്ച ഇന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യു ഡി എഫ് സീറ്റ് ചര്‍ച്ച ഫിബ്രവരി 26 തിങ്കളാഴ്ച ആരംഭിക്കും. തിങ്കളാഴ്ച വൈകുന്നേരം എ കെ ആന്റണിയുടെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് ചര്‍ച്ച ആരംഭിക്കുന്നത്. യു ഡി എഫ് ഉന്നതാധികാര സമിതിയാണ് ചര്‍ച്ചകള്‍ നടത്തുന്നത്.
ഘടകകക്ഷികള്‍ എത്ര സീറ്റുകളില്‍ മത്സരിക്കണമെന്നതിനെക്കുറിച്ച് ഈ യോഗത്തില്‍ തീരുമാനമാകാന്‍ സാധ്യതയില്ല. ഓരോ കക്ഷിയും ജയിച്ച സിറ്റിംഗ് സീറ്റുകുടെ കാര്യത്തില്‍ തര്‍ക്കങ്ങളുണ്ടാകില്ലെങ്കിലും എത്ര സീറ്റുകളില്‍ മത്സരിക്കണമെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും.
മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ഇത്തവണ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. കേരള കോണ്‍ഗ്രസ് (ജേക്കബ്), കേരള കോണ്‍ഗ്രസ് (ബി), ജെ എസ് എസം, സി എം പി എന്നീ കക്ഷികളെ കൂടാതെ അടുത്ത കാലത്ത് യു ഡി എഫില്‍ ചേക്കേറിയ ആര്‍ എസ് പി (ബി) ക്കും സീറ്റുകള്‍ നീക്കി വയ്ക്കേണ്ടതുണ്ട്. സ്വാഭാവികമായും മറ്റു കക്ഷികള്‍ക്ക് കഴിഞ്ഞതവണ കിട്ടിയതിനേക്കാള്‍ കുറവ് സീറ്റുകളായിരിക്കും ഇത്തവണ കിട്ടുക.


Click it and Unblock the Notifications