കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റാര്‍ ചാനലുകളുടെ വാടക കൂട്ടി

  • By Super
Google Oneindia Malayalam News

ദില്ലി: മാസ വാടകനിരക്ക് മൂന്നിരട്ടി വര്‍ധിപ്പിച്ചുകൊണ്ട് സ്റാര്‍ ടിവി ഉത്തരവ് പുറപ്പെടുവിച്ചു. മാര്‍ച്ച് ഒന്ന് വ്യാഴാഴ്ച മുതല്‍ ഇനി സ്റാര്‍ ചാനലുകള്‍ പ്രതിമാസം 30 രൂപ വച്ച് ഈടാക്കും. സ്റാര്‍ പ്ലസ്, സ്റാര്‍ ന്യൂസ്, സ്റാര്‍ മൂവീസ്, സ്റാര്‍ ഗോള്‍ഡ് എന്നീ ചാനലുകളുടെ മാസവാടകയാണ് വര്‍ദ്ധിക്കുക.

എന്നാല്‍ ഈ നീക്കത്തെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ എതിര്‍ത്തിട്ടുണ്ട്. മിക്കവാറും എല്ലാവരും ഈ ചാനലുകളെല്ലാം ഉപയോഗിക്കുന്നതിനാല്‍ ഉപഭോക്താക്കളെ കാര്യമായി ബാധിക്കുമെന്ന് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ വ്യക്തമാക്കി.

ഉപഭോക്താക്കള്‍ക്ക് ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള സംവിധാനം ലഭിക്കുന്നതുവരെ വാടക കൂട്ടാന്‍ ചാനലുകള്‍ക്ക് അനുമതി നല്‍കരുന്നതെന്ന് കേബിള്‍ ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഏത് ചാനല്‍ വേണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാമെന്ന കാര്യം ഫെഡറേഷന്‍ പ്രസിഡണ്ട് രൂപ് ശര്‍മ്മ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X