ആകാശ് മിസൈല്‍ വിക്ഷേപിച്ചു
ചന്ദിപൂര്‍: ഇന്ത്യയുടെ മധ്യദൂര മിസൈലായ ആകാശിന്റെ ഫിബ്രവരി 27 ചൊവാഴ്ച നടന്ന പരീക്ഷണ വിക്ഷേപണം വിജയിച്ചു.
ഒറീസയിലെ ചന്ദിപൂരിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്നും ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.36 ന് ആകാശ് വിക്ഷേപിച്ചത്. ഭൂതല-ആകാശ വിക്ഷേപണ മിസൈലുകളുടെ ഇനത്തില്‍ പെട്ടതാണ് ആകാശ്. വിക്ഷേപണ സമയത്ത് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ(ഡിആര്‍ഡിഒ) ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
25 കിലോമീറ്റര്‍ വരെയുള്ള ദൂരപരിധിയിലുള്ള ശത്രുവിമാനങ്ങള്‍ക്ക് നേരെ പ്രയോഗിക്കാവുന്ന ആകാശിന് ഒരേ സമയം പല ലക്ഷ്യസ്ഥാനങ്ങളില്‍ ആഘാതമേല്പിക്കാന്‍ കഴിവുണ്ട്.












Click it and Unblock the Notifications