ബാല്‍കോ: സര്‍ക്കാരിന് ബിജെപി പിന്തുണ
ദില്ലി: പൊതുമേഖലാ സ്ഥാപനമായ ഭാരത് അലുമിനീയം കോര്‍പ്പറേഷന്റെ 51 ശതമാനം ഓഹരികള്‍ വില്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു.
ഫിബ്രവരി 27 ചൊവാഴ്ച ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനമുണ്ടായത്. ഓഹരിവില്‍പനയുടെ വിശദാംശങ്ങള്‍ ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി പാര്‍ട്ടി എംപിമാര്‍ക്ക് വിശദീകരിച്ചുകൊടുത്തു. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ ഇടപാടില്‍ യാതൊരു കള്ളക്കളികളുമില്ലെന്ന് അദ്വാനി പറഞ്ഞു.
നിയമ മന്ത്രി അരുണ്‍ ജെറ്റ്ലിയും ഓഹരിവില്‍പ്പന മന്ത്രി അരുണ്‍ ഷൂറിയും എംപിമാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ഇടപാടില്‍ പ്രതിപക്ഷം പറയുന്ന പോലെ ആര്‍ക്കെങ്കിലും നേട്ടമുണ്ടായിട്ടുണ്ടെങ്കില്‍ അവരുടെ പേര് വെളിപ്പെടുത്തണമെന്ന് അരുണ്‍ ഷൂറി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുത്തില്ല.












Click it and Unblock the Notifications