Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ പഴയ യുദ്ധ വിമാനങ്ങള്‍ വാങ്ങി

ദില്ലി: ഇന്ത്യ ഫ്രാന്‍സില്‍ നിന്നും പഴയ മിറാഷ് വിമാനങ്ങളാണ് വാങ്ങിയതെന്ന് ഒരു തെലുഗുദേശം എംപി ലോക്സഭയില്‍ ആരോപിച്ചു. ഈ സെക്കന്റ് ഹാന്‍ഡ് യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടെ പ്രതിരോധ പദ്ധതിക്ക് തുരങ്കം വയ്ക്കുമെന്നും അദ്ദേഹം സഭയെ ഓര്‍മ്മിപ്പിച്ചു.

ഫിബ്രവരി 27 ചൊവാഴ്ച ശൂന്യവേളയില്‍ സി. സുഗുണകുമാരിയാണ് ഈ പ്രശ്നം സഭയില്‍ ഉന്നയിച്ചത്. ഇന്ത്യ 10 പുതിയ മിറാഷ്-2000 യുദ്ധവിമാനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് നവംബര്‍ 19ന് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് നടത്തിയ പ്രസ്താവനയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അവര്‍ ഈ ആരോപണം ഉന്നയിച്ചത്.

ആദ്യം ഈ വിമാനങ്ങള്‍ ജോര്‍ദാന് വില്‍ക്കാനായിരുന്നു ഫ്രാന്‍സ് ശ്രമിച്ചത്. എന്നാല്‍ അത് നടന്നില്ല. പിന്നീടാണ് ഇന്ത്യക്ക് കൈമാറാന്‍ അവര്‍ തീരുമാനിച്ചത് - എംപി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതിരോധമന്ത്രി പ്രസ്താവന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+