യാത്രാക്കൂലി കൂട്ടുമെന്ന് പറഞ്ഞില്ല
ദില്ലി: റെയില്‍വേ യാത്രാക്കൂലി കൂട്ടുമെന്ന് താന്‍ പറഞ്ഞില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശോക്കുമാര്‍.
ഫിബ്രവരി 27 ചൊവാഴ്ച ഇറക്കിയ പത്രക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം നിഷേധിച്ചത്. കഴിഞ്ഞ ദിവസം റെയില്‍വേ ബജറ്റ് അവതരണത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ഏതു സമയവും റെയില്‍വേ യാത്രാക്കൂലി കൂട്ടിയേക്കാമെന്ന് പ്രസ്താവിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
വാര്‍ത്തകളില്‍ താന്‍ പറഞ്ഞ കാര്യത്തെ വളച്ചൊടിക്കുകയായിരുന്നുവെന്നും അശോക്കുമാര്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന വരുമാനം തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications