Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന് ജേക്കബ്

തിരുവനന്തപുരം: ധനമന്ത്രി ടി. ശിവദാസമേനോന്‍ ഫിബ്രവരി 23 വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റ് പിന്‍വലിച്ച് പുതിയതൊന്ന് അവതരിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ടി.എം. ജേക്കബ് അഭിപ്രായപ്പെട്ടു.

ഫിബ്രവരി 27 ചൊവാഴ്ച നിയമസഭയില്‍ തുടങ്ങിയ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

കേരളത്തിന്റെ പൊതുകടം യഥാര്‍ത്ഥത്തില്‍ 28,000 കോടിയാണ്. 1,000 കോടിയിലേറെ കുടിശ്ശികയുമുണ്ട്. ഇക്കാര്യത്തില്‍ ബജറ്റ് മൗനം പാലിക്കുകയാണ് - ജേക്കബ് ആരോപിച്ചു.

അതേസമയം കാര്‍ഷികമേഖലയിലെ തകര്‍ച്ചയ്ക്കു കാരണം മുമ്പുണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളാണെന്ന് കേരള കോണ്‍ഗ്രസ് (ജെ) എംഎല്‍എ മോന്‍സ് ജോസഫ് പറഞ്ഞു. ഇടതുപക്ഷമാണ് കാര്‍ഷിക മേഖല തകര്‍ത്തതെന്നു വരുത്തിത്തീര്‍ക്കാനുള്ള യുഡിഎഫിന്റെ ശ്രമം പരിഹാസ്യമാണ് - അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇടതുമുന്നണി സര്‍ക്കാര്‍ പൂര്‍ണപരാജയമാണന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കേരള കോണ്‍ഗ്രസ് (എം) നേതാവ് സി.എഫ്. തോമസ് അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+