സെന്‍സസ്: 12 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന സെന്‍സസ് പ്രവര്‍ത്തനത്തില്‍ അനാസ്ഥ കാണിച്ച 12 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും. സെന്‍സസ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ എട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നാല് അധ്യാപകര്‍ക്കും എതിരെ നടപടി യെടുക്കാന്‍ കേരള സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു.
ഫിബ്രവരി 27 ചൊവാഴ്ച തിരുവനന്തപുരത്ത് പുറപ്പെടുവിച്ച സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തിരുവല്ല താലൂക്ക് ഓഫീസിലെ യുഡി ക്ലാര്‍ക്കുമാരായ എം. വിജയന്‍, എം.ജെ. ചെറിയാന്‍, ഇ.എം. കൃഷ്ണകുമാരി, എല്‍ഡി ക്ലാര്‍ക്കുമാരായ പ്രദീപ് കുമാര്‍, ലില്ലി ആന്‍ഡ്രൂസ്, മുതുകുളം ഗ്രാമപഞ്ചായത്തിലെ എല്‍ഡി ക്ലാര്‍ക്കുമാരായ ഷംസുദ്ദീന്‍, എം.ജി. സീതാലക്ഷ്മി എന്നിവരാണ് നടപടിക്ക് വിധേയരാവുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.
തിരുവനന്തപുരം സെന്റ് മേരീസ് സ്കൂിലെ പി.ജെ. ജോസ്, അമ്പലക്കര സെന്റ് മേരീസ് യുപി സ്കൂളിലെ സി. സരസ്വതി അമ്മ, അണ്ടൂര്‍ എല്‍പി സ്കൂളിലെ ഇ. വസന്തകുമാരി, സൂസമ്മ എബ്രഹാം എന്നീ അധ്യാപകര്‍ക്കെതിരെയും നടപടിയെടുക്കും.












Click it and Unblock the Notifications