തീരപ്രദേശത്ത് ഏറ്റുമുട്ടല്‍; 40 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: വേളി ഐഎസ്ആര്‍ഒയ്ക്ക് സമീപം പൗണ്ട്കടവില്‍ ഇരുവിഭാഗം നാട്ടുകാര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നാല്പതോളം പേര്‍ക്ക് പരിക്കേറ്റു.
ഫിബ്രവരി 27 ചൊവാഴ്ച ഐഎസ്ആര്‍ഒ ഗേറ്റിന് മുന്നില്‍ വച്ചാണ് നാടന്‍ ബോംബും മാരകായുധങ്ങളുമായി പൗണ്ട്കടവ് ഭാഗത്തുള്ളവരും വേളിയിലുള്ളവരും തമ്മില്‍ ഏറ്റുമുട്ടിയത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വേളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അഞ്ഞൂറോളം വരുന്ന നാട്ടുകാര്‍ കൈയില്‍ കിട്ടിയതെല്ലാം ഉപയോഗിച്ചായിരുന്നു അക്രമം നടത്തിയത്. ഐഎസ്ആര്‍ഒയിലെ ക്ലീനിംഗ് കോണ്‍ട്രാക്ടറുടെ സ്കൂട്ടര്‍ അക്രമികള്‍ കത്തിച്ചു. പൗണ്ട്കടവില്‍ നിന്നും വേളിയിലേക്കുള്ള ഗതാഗതം നാട്ടുകാര്‍ തടഞ്ഞു. ശംഖുമുഖം അസിസ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് ജനക്കൂട്ടത്തെ വിരട്ടിയോടിച്ചത്.
ഐഎസ്ആര്‍ഒയിലെ താല്‍ക്കാലിക ജോലികള്‍ സംബന്ധിച്ചായിരുന്നു തര്‍ക്കമുണ്ടായത്. വേളിയിലും പൗണ്ട്കടവിലുമുള്ളവര്‍ ഇവിടെ താല്‍ക്കാലിക ജോലികള്‍ ചെയ്തുവരികയായിരുന്നു. പൗണ്ട്കടവിലുള്ളവരെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് വേളിക്കാര്‍ ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിന്റെ തുടക്കമെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ദിവസം പൗണ്ട്കടവിലെ ഒരു തൊഴിലാളിയെ വേളിയിലുള്ളവര്‍ മര്‍ദ്ദിച്ചുവെന്നും പൊലീസ് പറഞ്ഞു.
സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. പത്മകുമാര്‍ ഇരുവിഭാഗക്കാരുമായും ചര്‍ച്ച നടത്തി. സ്ഥിതി ഇപ്പോള്‍ ശാന്തമാണെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications