പുതിയ മദ്യനയം പ്രഖ്യാപിച്ചു
തിരുവനന്തപുരം: വിദേശമദ്യവിതരണ-വില്പന രംഗത്തു നിന്നും സ്വകാര്യവ്യക്തികളെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ മദ്യനയം സര്‍ക്കാര്‍ ഫിബ്രവരി 27 ചൊവാഴ്ച നിയമസഭയില്‍ പ്രഖ്യാപിച്ചു.
ധനകാര്യമന്ത്രി ടി.ശിവദാസമേനോനാണ് പുതിയ മദ്യനയം നിയമസഭയില്‍ അവതരിപ്പിച്ചത്. പുതിയ മദ്യനയമനുസരിച്ച് ഇനി മുതല്‍ വിദേശമദ്യത്തിന്റെ വിതരണം ബിവറേജസ് കോര്‍പറേഷന്‍ വഴിയും വില്പന സിവില്‍സപ്ലൈസ് വഴിയും മാത്രമായിരിക്കും. ഏപ്രില്‍ ഒന്നുമതല്‍ ഇത് പ്രാബല്യത്തില്‍ വരും.
കള്ളിന്റെ നിര്‍മ്മാണ-വില്പന രംഗത്തുനിന്നും സ്വകാര്യവ്യക്തികളെ ഒഴിവാക്കും. പകരം കള്ള് ചെത്ത് തൊഴിലാളികളുടെയും ജീവനക്കാരുടെയും സഹകരണസംഘങ്ങള്‍ വഴിയായിരിക്കും ഇനി കള്ള് ഉല്പാദനവും വില്പനയും നടക്കുക.
കള്ള്ഷാപ്പുകളിലൂടെ ചാരായ വില്പന നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് തടയാന്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. 1996 ല്‍ ആന്റണി സര്‍ക്കാരിന്റെ കാലത്താണ് ചാരായനിരോധനം ഏര്‍പ്പെടുത്തിയത്. ഈ നയം തന്നെയാണ് ഇടതുപക്ഷ സര്‍ക്കാരും പിന്തുടരുന്നതെന്നും ശിവദാസമേനോന്‍ പറഞ്ഞു.












Click it and Unblock the Notifications