Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ്സിനും മകനും എതിരെ നമ്പ്യാര്‍ നിയമനടപടിക്ക്

കോഴിക്കോട്: തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്ന ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദനും മകനും എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ പദ്ധതി ചെയര്‍മാന്‍ കെ.പി.പി. നമ്പ്യാര്‍.

തനിക്കെതിരെ അച്യുതാനന്ദന്‍ നിരത്തിയിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണെന്ന് തിരുവനന്തപുരത്ത് ഫിബ്രവരി 27 ചൊവാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നമ്പ്യാര്‍ പറഞ്ഞു.

സോവിയറ്റ് യൂണിയനുമായി ഉണ്ടാക്കിയ ഒരു കരാറില്‍ നമ്പ്യാര്‍ 4.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്ന അച്യുതാനന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫിബ്രവരി 26 തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അച്യുതാനന്ദന്‍ ഈ ആരോപണം ഉന്നയിച്ചത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് പലപ്പോഴായി നമ്പ്യാര്‍ തന്നെയും പാര്‍ട്ടി അഖിലേന്ത്യാ നേതാക്കളെയും സന്ദര്‍ശിച്ചിട്ടുണ്ടെന്നും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അച്യുതാനന്ദന്‍ പറഞ്ഞിരുന്നു.

ഹര്‍കിഷന്‍ സിംഹ് സുര്‍ജിത്, സീതാറാം യെച്ചൂരി, ജ്യോതി ബസു തുടങ്ങിയ പരിചയസമ്പന്നരായ പാര്‍ട്ടി നേതാക്കളുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അച്യുതാനന്ദന്റെ സഹായത്തിനായി താന്‍ എന്തിന് പോകണം എന്ന് നമ്പ്യാര്‍ ചോദിച്ചു.

പ്രതിപക്ഷത്തെ ചില നേതാക്കളുമായി കൂട്ടുചേര്‍ന്നാണ് നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് നമ്പ്യാര്‍ തന്റെ മകനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന അച്യുതാനന്ദന്റെ പ്രസ്താവനയെ അദ്ദേഹം പുച്ഛിച്ചു തള്ളി.

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിരിക്കുന്നതിനാല്‍ 530 മെഗാവാട്ടിന്റെ കണ്ണൂര്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് നമ്പ്യാര്‍ പറഞ്ഞു. പലതരം ഇന്ധനം ഉപയോഗിക്കാമെന്നതിനാല്‍ ഇവിടത്തെ വൈദ്യുതി രാജ്യത്തെ ഏറ്റവും വില കുറഞ്ഞതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+