സംഘ്പരിവാറിനെതിരെ നായനാര്‍
തിരുവനന്തപുരം: സംഘപരിവാറിന്റെ ആശയങ്ങള്‍ ഫാസിസമാണെന്ന് മുഖ്യമന്ത്രി ഇ. കെ. നായനാര്‍. ഫിബ്രവരി 27 ചൊവാഴ്ച നിയമസഭയില്‍ സബ്മിഷനു മറുപടി പറയവേയാണ് മുഖ്യമന്ത്രി ആര്‍ എസ് എസിനും ബി ജെ പിക്കുമെതിരേ ആഞ്ഞടിച്ചത്.
ഇസ്ലാം,ക്രിസ്ത്യന്‍ സഭകളെ ഭാരതവത്കരിക്കണമെന്ന സംഘപരിവാറിന്റെ ഭീഷണിയെപ്പറ്റി മുസ്ലീം ലീഗ് അംഗം ഇസ്ഹാക്ക് കുരിക്കള്‍ അവതരിപ്പിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു നായനാര്‍.
ഇന്ത്യയെ കാവി പുതപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമം നാസികളുടെ ആര്യവത്കരണത്തില്‍ നിന്നും ഒട്ടു വ്യത്യസ്തമല്ലെന്ന് നായനാര്‍ പറഞ്ഞു. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖമുദ്രയെന്നും ഒരാളുടെ വിശ്വാസങ്ങള്‍ മറ്റൊരാളില്‍ അടിച്ചേല്‍പിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭീഷണിയാകുമെന്നും നായനാര്‍ ചൂണ്ടിക്കാട്ടി.
സാമാജ്യ്രത്വ ശക്തികളുടെ ലക്ഷ്യം ഇന്ത്യയുടെ വിഭജനമാണെന്നും സംഘപരിവാര്‍ ആഗോളകുത്തകകളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നത് വിചിത്രമാണെന്നും നായനാര്‍ പറഞ്ഞു.












Click it and Unblock the Notifications