പൂന്തുറയില്‍ മുസ്ലിം ക്രിസ്ത്യന്‍ സംഘര്‍ഷം
തിരുവനന്തപുരം: പൂന്തുറയില്‍ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് 20 പേര്‍ക്ക് പരിക്കേറ്റു. ഒരു പള്ളി തീവച്ചു നശിപ്പിച്ചു.
ഫിബ്രവരി 27 ചൊവാഴ്ചയാണ് സംഭവമുണ്ടായത്. അക്രമികള്‍ ഒട്ടേറെ വീടുകള്‍ തകര്‍ത്തു. പൂന്തുറയിലെ മൂന്നാറ്റ്മുക്കിലെ ഒരു കുളത്തില്‍ കുളിക്കുന്നത് സംബന്ധിച്ചാണ് അക്രമമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഒരു പ്രത്യേക മതവിഭാഗത്തിലെ സ്ത്രീകള്‍ കുളത്തില്‍ കുളിക്കാനിറങ്ങിയതിനെ വേറൊരു വിഭാഗം എതിര്‍ക്കുകയും അതിനെ തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയുമായിരുന്നു.
മദ്യലഹരിയിലായിരുന്നവരാണ് അക്രമത്തിന് തുടക്കമിട്ടതെന്ന് സംശയിക്കപ്പെടുന്നു. അക്രമാസക്തരായ ക്രിസ്ത്യാനികള്‍ മുസ്ലീം വിഭാഗത്തില്‍ പെട്ടവരുടെ 75 വീടുകള്‍ തീവച്ച് നശിപ്പിച്ചതിനെ തുടര്‍ന്ന് പ്രദേശത്തുള്ള ഒരു ക്രിസ്ത്യന്‍ പള്ളി മുസ്ലീങ്ങള്‍ കത്തിച്ചിട്ടുണ്ട്.
സിറ്റി പൊലീസ് കമ്മീഷണര്‍ പത്മകുമാര്‍, അസിസ്റന്റ് കമ്മീഷണര്‍ വി.സി.മോഹനന്‍ എന്നിവരുള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. എന്നാല്‍ ഇവര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് പൊലീസ് പറയുന്നത. വാര്‍ത്താ മാധ്യമങ്ങളുടെ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി.
ഉയര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മുന്ന് കമ്പനി പൊലീസുകാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications