Get Updates
Get notified of breaking news, exclusive insights, and must-see stories!

വനവല്‍ക്കരണം: ലക്ഷങ്ങളുടെ വെട്ടിപ്പ്

കൊച്ചി: വനവല്‍ക്കരണത്തിന്റെ പേരില്‍ ഇടുക്കി ജില്ലയിലെ തൊടുപുഴ റേഞ്ചില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്.

രണ്ട് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍മാരുള്‍പെടെ അഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ക്രമക്കേടിന് നേരിട്ട് ഉത്തരവാദികളാണെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന വിജിലന്‍സിന്റെ ശുപാര്‍ശ ദക്ഷിണമേഖലാ ചീഫ് കണ്‍സര്‍വേറ്ററുടെ പരിഗണനയിലാണ്.

നിര്‍ദിഷ്ട വിസ്തൃതിയിലും കുറവ് സ്ഥലത്ത് മരങ്ങള്‍ വച്ചുപിടിപ്പിച്ചും വ്യാജമബില്ലെഴുതിയും തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. ഉന്നതാധികൃതര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് ക്രമക്കേടുകള്‍ പുറത്തുവന്നത്. ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍മാരായ അമിത് മല്ലിക്, പി.എ.എബ്രഹാം, റേഞ്ച് ഓഫീസര്‍ എം.യു. എബ്രഹാം, ഫോറസ്റര്‍മാരായ എം.എം.ഉസ്മാന്‍, പി.കെ.ഭാസ്കരന്‍ എന്നിവര്‍ക്കതിരെ നടപടിയെടുക്കുക. കോതമംഗലം ഡിവിഷണല്‍ ഫോറസ്റ് ഓഫീസര്‍ വി.ശശിധരനാണ് വിജിലന്‍സ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ഫോറസ്റ് കണ്‍സര്‍വേറ്റര്‍ ലഖ്വിന്ദര്‍ സിംഗ് ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഈ ഉദ്യോഗസ്ഥരുടെ പേരുകളുണ്ട്.

വനംവകുപ്പ് കോതമംഗലം ഡിവിഷന് കീഴിലെ തൊടുപുഴ റേഞ്ചില്‍ വനംവല്‍ക്കരണത്തിന്റെ പേരില്‍ വെട്ടിപ്പ് നടക്കുന്നെന്നാരോപിച്ച് കുളമാവ് സ്വദേശി വെളിയംകുന്നത്ത് സജിയാണ് ആദ്യമായി പരാതി നല്‍കിയത്. വനവല്‍ക്കരണത്തിനായി 100 ഹെക്ടര്‍ സ്ഥലം സര്‍വെ ചെയ്തെങ്കിലും 50 ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് വനവല്‍ക്കരണം നടത്തിയതെന്ന് സജി ആരോപിച്ചിരുന്നു.

വൃക്ഷത്തൈകളുടെ ചുവട്ടിലിടാന്‍ നല്‍കിയ 300 ചാക്ക് വളം മറിച്ചുവിറ്റു, വ്യാജബില്ലെഴുതി പണം തട്ടി തുടങ്ങിയ ആരോപണങ്ങളും പരാതിയിലുണ്ടായിരുന്നു.

അന്വേഷണത്തില്‍ കുളമാവ് ഭാഗത്തെ തോട്ടങ്ങളില്‍ ജോലി ചെയ്യാതെ ബില്ലെഴുതിയതായി കണ്ടെത്തി. പണി നടത്തിയതായി പറയുന്ന സ്ഥലങ്ങളുടെ വിസ്തീര്‍ണ്ണത്തില്‍ കുറവുണ്ടെന്നും തെളിഞ്ഞു. കുളമാവ്, കടയുരുട്ടി,മീന്‍മുട്ടി, പോത്തുമുറ്റം ഭാഗങ്ങളിലുള്ള എല്ലാ തോട്ടങ്ങളും അന്വേഷണത്തിന്റെ ഭാഗമായി റീസര്‍വെ ചെയ്തിരുന്നു.

രേഖകളില്‍ മീന്‍മുട്ടി പ്ലാന്റേഷനില്‍ 19.5 ഹെക്ടറില്‍ പണി നടന്നുവെന്ന് പറയുന്നുണ്ടെങ്കിലും 15 ഹെക്ടറില്‍ മാത്രമാണ് അക്കേഷ്യ, മാഞ്ചിയം തൈകള്‍ നട്ടിട്ടുള്ളത്. കുളമാവില്‍ തന്നെ മറ്റൊരു പ്ലാന്റേഷനില്‍ 20 ഹെക്ടര്‍ സ്ഥലത്ത് വനവല്‍ക്കരണം നടത്തിയതായി രേഖയുണ്ടെങ്കിലും 12.1 ഹെക്ടറില്‍ മാത്രമാണ് ജോലി നടന്നിട്ടുള്ളത്. വളം മറിച്ചുവിറ്റതിനുള്ള തെളിവുകള്‍ അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+