ഭൂചലനം: അബുദാബി ഇന്ത്യക്കാര്‍ 49 കോടി നല്‍കി
ദുബായ്: പ്രധാനമന്ത്രിയുടെ ഭൂചലനദുരിതാശ്വാസ നിധിയിലേക്ക് അബുദാബിയിലെ ഇന്ത്യക്കാര്‍ നല്‍കിയത് 49 കോടി രൂപ.
അബുദാബിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അശോക് മുഖര്‍ജി അറിയിച്ചതാണ് ഇക്കാര്യം. ഇതില്‍ 12 കോടി രൂപയും സംഭാവന ചെയ്തത് അബുദാബിയിലെ ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികളാണെന്ന് അശോക് പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഭൂചലന ദുരിതാശ്വാസത്തിനായി സമാഹരിച്ച ഏറ്റവും വലിയ തുകയാണിത്. ഇന്ത്യന്‍ അസോസിയേഷന്റെ സഹായത്തോടെ കമ്പിളിയും ഭക്ഷ്യവസ്തുക്കളും മരുന്നും അടക്കം 1500 ടണ്‍ വരുന്ന സാധനങ്ങള്‍ ഗുജറാത്തിലേക്ക് കയറ്റി അയക്കാന്‍ കഴിഞ്ഞുവെന്ന് അശോക് വ്യക്തമാക്കി. അബുദാബിയിലെ ഇന്ത്യക്കാരുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
പൂനെയില്‍ ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 70 അറബിക്കുതിരകളെ ലേലം ചെയ്തുകിട്ടുന്ന തുക ഭൂചലന ദുരിതാശ്വാസത്തിനായി നല്‍കുമെന്നും അശോക് അറിയിച്ചു.












Click it and Unblock the Notifications