ഓഹരിവിപണിയില്‍ കുതിപ്പ്
മുംബൈ: കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ഫിബ്രവരി 28 ബുധനാഴ്ച ഓഹരി വിലകളില്‍ വന്‍ കുതിപ്പ്.
ബോംബൈ സ്റോക്ക് എക്സ്ചേഞ്ചില്‍ സെന്‍സെക്സ് 177 പോയിന്റ് ഉയര്‍ന്ന് 4247.04 ലാണ് ക്ലോസ് ചെയ്തു.ആകെ 4.36 ശതമാനത്തിന്റെ നേട്ടമാണ് വിപണി സ്വന്തമാക്കിയത്. 4069.68 പോയിന്റിലാണ് ബോംബെ സ്റോക് എക്സ്ചേഞ്ച് ബുധനാഴ്ച ഇടപാട് തുടങ്ങിയത്.തുടര്‍ന്ന് 4264.02 വരെ ഉയര്‍ന്ന വിപണി പിന്നീട് 4056.40 ലേക്ക് ഇടിഞ്ഞു. പിന്നീട് വീണ്ടും ഉയര്‍ന്ന് അത് 4247.04 ല്‍ ചെന്ന് നില്ക്കുകയായിരുന്നു.
ഐടി ഓഹരികള്‍ക്കായിരുന്നു കൂടുതല്‍ ഡിമാന്റ്.ഇന്‍ഫോസിസ്, സത്യം, പെന്റമീഡിയ,ഡിഗ് എക്വിപ്മെന്റ്,ഡിഎസ്ക്യു സോഫ്റ്റ്വെയര്‍ എന്നീ ഐടി ഓഹരികളുടെ വിലയില്‍ 11 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. സിമന്റ്, മരുന്ന് , ഉപഭോക്തൃഉല്പന്നങ്ങള്‍ എന്നിവയുടെ ഓഹരികള്‍ക്കും ആവശ്യക്കാരുണ്ടായി.ഹിന്ദുസ്ഥാന്‍ ലിവര്‍,ടാറ്റാ ടീ,എസ്ബിഐ,ഐസിഐസിഐ,ടിവിഎസ് സുസുകി,ഹീറോ ഹോണ്ട, നെസ്ലെ, ഗ്രാസിം എന്നീ കമ്പനികളുടെ ഓഹരികള്‍ വന്‍ നേട്ടമുണ്ടാക്കി. ഹിന്ദുസ്ഥാന്‍ ലിവറിന്റെ ഓഹരിവിലയില്‍ 15.9 ശതമാനം വര്‍ധനവുണ്ടായി.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ചിലും ഇതു തന്നെയായിരുന്നു സ്ഥിതി. അവിടെ 60.75 പോയിന്റ് ഉയര്‍ന്ന് സെന്‍സക്സ് 1356.30 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. വിദേശ മൂലധന നിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തിക്കൊണ്ടും ലാഭവിഹിതത്തിന്‍മേലുള്ള നികുതിനിരക്ക് കുറച്ചുകൊണ്ടുമുള്ള ബജറ്റിലെ പ്രഖ്യാപനമാണ് ഓഹരിവിപണിയുടെ ഉണര്‍വിന് കാരണമായതെന്ന് കരുതുന്നു. വിപണിക്ക് അനുകൂലമായ ബജറ്റ് അവതരിപ്പിച്ചതിന് ബോംബെ സ്റോക് എക്സ്ചേഞ്ച് പ്രസിഡന്റ് ആനന്ദ് രതി ധനമന്ത്രി യശ്വന്ത് സിന്‍ഹയെ അഭിനന്ദിച്ചു.












Click it and Unblock the Notifications