കെടിഡിസിയ്ക്ക് 6.25 കോടി ലാഭം
തിരുവനന്തപുരം:വിനോദ സഞ്ചാരവികസന രംഗത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പറേഷന് (കെടിഡിസി) 6.25 കോടിയുടെ ലാഭം.
1999-2000 വര്‍ഷത്തില്‍ കെടിഡിസി ഇത്രയും ലാഭം നേടിയതായി വിനോദസഞ്ചാര മന്ത്രി ഇ.ചന്ദ്രശേഖരന്‍നായര്‍ ഫിബ്രവരി 28 ബുധനാഴ്ച നിയമസഭയില്‍ അറിയിച്ചു. 1995-96 വര്‍ഷത്തില്‍ 5.75 കോടി നഷ്ടത്തിലോടിയിരുന്ന സ്ഥാപനമാണ് കെടിഡിസിയെന്നും മന്ത്രി പറഞ്ഞു.
ഈ സര്‍ക്കാരിന്റെ കാലത്ത് ഒട്ടേറെ പുതിയ പദ്ധതികള്‍ വിനോദ സഞ്ചാരമേഖലയില്‍ നടപ്പിലാക്കിയതിന്റെ ഫലമായാണ് നഷ്ടം നികത്തി ലാഭം നേടാനായതെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications