കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ് ഇന്ന്

  • By Staff
Google Oneindia Malayalam News

ദില്ലി: 2001-2002 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫിബ്രവരി 28 ബുധനാഴ്ച ഉച്ചക്ക് 11 മണിക്ക് ധനമന്ത്രി യശ്വന്ത് സിന്‍ഹ ലോക്സഭയില്‍ അവതരിപ്പിക്കും.

സ്വകാര്യവല്‍ക്കരണം, നികുതികള്‍ എന്നിവക്ക് ബജറ്റില്‍ കാര്യമായ പ്രാതിനിധ്യം ലഭിക്കുമെന്നാണ് കരുതുന്നത്. സാമ്പത്തിക രംഗത്ത് മാന്ദ്യം നിലനില്‍ക്കുന്നതായും വളര്‍ച്ചാനിരക്ക് കുറഞ്ഞതായും സാമ്പത്തികസര്‍വേ വെളിപ്പെടുത്തിയതിനാല്‍ ചില കടുത്ത നടപടികള്‍ ബജറ്റിലുണ്ടാകുമെന്നും സൂചനയുണ്ട്.

എന്നാല്‍ അഞ്ചു സംസ്ഥാനങ്ങളില്‍ രണ്ടു മാസത്തിനുള്ളില്‍ നിയമസഭാതിരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ കടുത്ത നടപടികളെടുക്കാന്‍ യശ്വന്ത് സിന്‍ഹയ്ക്ക് ഏറെ ബുദ്ധിമുട്ടനുഭവപ്പെടും.

നിക്ഷേപം കൂട്ടുക, വ്യാവസായിക, കാര്‍ഷിക രംഗങ്ങളില്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുക എന്നിവയ്ക്ക് ബജറ്റില്‍ ഏറെ പ്രാധാന്യം ലഭിച്ചേക്കും. ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വിവരസാങ്കേതിക വിദ്യാ (ഐടി) മേഖലയ്ക്ക് കൂടുതല്‍ ഇളവനുവദിക്കാനും ഇടയുണ്ട്. എന്നാല്‍ അടുത്തിടെ ഗുജറാത്തില്‍ നടന്ന ഭൂചലനം വരുത്തിയ നാശനഷ്ടങ്ങള്‍ ബജറ്റില്‍ പ്രതിഫലിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X