സിഗരറ്റിനും ബീഡിക്കും വില കൂടും
ദില്ലി: കേന്ദ്ര ബജറ്റില്‍ സിഗരറ്റ്, ബീഡി, പാന്‍ മസാല തുടങ്ങിയവയ്ക്കു മേല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയതിനാല്‍ ഈ ഉല്‍പന്നങ്ങള്‍ക്ക് വില കൂടും.
സിഗരറ്റിന്റെ മേല്‍ 25 ശതമാനം സര്‍ചാര്‍ജാണ് ചുമത്തിയിരിക്കുന്നത്. മൂന്നു വര്‍ഷത്തിനു ശേഷമാണ് സിഗരറ്റിനു മേലുള്ള തീരുവ കൂട്ടുന്നത്. സിഗരറ്റുകളുടെ വലിപ്പത്തിനനുസരിച്ചാണ് തീരുവ. ഫില്‍റ്ററില്ലാത്ത സിഗരറ്റുകള്‍ക്ക് തീരുവയിലുള്ള വര്‍ധന കുറവായിരിക്കും.
1000 ബീഡിക്കു ചുമത്തിയിരുന്ന തീരുവ ആറ് രൂപയില്‍ നിന്ന് ഏഴാക്കി വര്‍ധിപ്പിച്ചു. പാന്‍ മസാലയുടേത് 55ല്‍ നിന്നും 60 ശതമാനമായി ഉയരും. മറ്റു പുകയില ഉല്പന്നങ്ങള്‍ക്കു മേലുള്ള തീരുവയും 60 ശതമാനത്തോളം വരും.
കേന്ദ്രസര്‍ക്കാര്‍ പുകവലി വിരുദ്ധ നടപടികള്‍ ശക്തമാക്കിയതിന്റെ ഭാഗമായാണ് ഈ വര്‍ദ്ധന. പൊതുസ്ഥലത്ത് പുകവലി നിരോധിച്ചേക്കുമെന്നും കായിക ഇനങ്ങള്‍ പുകയില കമ്പനികള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് തടയുമെന്നും ഫിബ്രവരി ആറ് ചൊവാഴ്ച സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications