തേങ്ങയുടെ ഇറക്കുമതി തീരുവ കൂട്ടി
ദില്ലി: കേന്ദ്ര ബഡ്ജറ്റില്‍ തേങ്ങ, കാപ്പി, തേയില, കൊപ്ര, ഉണക്കതേങ്ങ എന്നിവയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു.
35 ശതമാനത്തില്‍ നിന്നും 70 ശതമാനമായാണ് ഇവയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിട്ടുള്ളത്. വനസ്പതി നിര്‍മാതാക്കള്‍ ഇറക്കുമതി ചെയ്യുന്ന പാം ഓയിലിന്റെ ഇറക്കുമതി തീരുവയും കൂട്ടിയിട്ടുണ്ട്. 55 ശതമാനമാണ് വര്‍ധന. എന്നാല്‍ ചെറുകിട വനസ്പതി നിര്‍മാതാക്കള്‍ക്ക് പഴയ നിരക്കില്‍ തന്നെ പാം ഓയില്‍ ഇറക്കുമതി ചെയ്യാം.
അസംസ്കൃത ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ 75 ശതമാനമായും സംസ്ക്കരിച്ച ഭക്ഷ്യ എണ്ണയുടേത് 85 ശതമാനമായും വര്‍ധിപ്പിച്ചു. ആഭ്യന്തര കാര്‍ഷിക വ്യവസായത്തെ രക്ഷിക്കാനാണിതെന്ന് ബഡ്ജറ്റില്‍ പറയുന്നു. എന്നാല്‍ സോയാ എണ്ണയുടെ ഇറക്കുമതി തീരുവ 45 ശതമാനമായി കുറച്ചിട്ടുണ്ട്.
തേങ്ങയുടെയും ഭക്ഷ്യ എണ്ണയുടെയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് കേരളത്തിലെ കേര കര്‍ഷകരെ സഹായിക്കുമെന്ന് കരുതുന്നു.












Click it and Unblock the Notifications