Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്‍വെര്‍ജസ് ബില്‍ വരുന്നു

ദില്ലി: എല്ലാ മേഖലയിലും മത്സരബുദ്ധി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ കണ്‍വെര്‍ജന്‍സ് ബില്‍ കൊണ്ടുവരുന്നു. ടെലികമ്മ്യൂണിക്കേഷന്‍സ്, വിവരസാങ്കേതിക വിദ്യ (ഐടി), വാര്‍ത്താവിതരണം എന്നീ മേഖലകളെ ഉള്‍പ്പെടുത്തിയാണ് കണ്‍വെര്‍ജന്‍സ് ബില്‍ വരുന്നത്.

2001-2002 വര്‍ഷത്തേക്കുള്ള ബജറ്റ് ഫിബ്രവരി 28 ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി യശ്വന്ത് സിന്‍ഹ അറിയിച്ചതാണ് ഇക്കാര്യം. 2001 മാര്‍ച്ചോടെ രാജ്യത്തെ ടെലിസാന്ദ്രത നൂറുപേര്‍ക്ക് 3.5 ആയി വര്‍ദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് രണ്ടു വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഏതാണ്ട് ഇരട്ടിയാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ടു ലക്ഷത്തോളം എസ്ടിഡി-ഐഎസ്ഡി ബൂത്തുകള്‍ ഉണ്ട്. ഒട്ടേറെ പേര്‍ക്ക് ജോലി നല്‍കാനും ഈ മേഖലക്ക് കഴിയുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+