Get Updates
Get notified of breaking news, exclusive insights, and must-see stories!

നികുതിവരുമാനം കൂടി

ദില്ലി: രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേരിട്ടുള്ള നികുതി വരുമാനത്തില്‍ വര്‍ധനവുണ്ടായതായി ബജറ്റില്‍ പറയുന്നു.

72, 105 കോടി രൂപയില്‍ നിന്നും 85, 275 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. പുതിയ ബജറ്റില്‍ പറയുന്ന നേരിട്ടുള്ള നികുതി നിര്‍ദേശത്തിലൂടെ 5, 500 കോടിയുടെ നഷ്ടമുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.

കമ്പനികളെ സര്‍ച്ചാര്‍ജില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഗുജറാത്ത് ഭൂകമ്പത്തോടനുബന്ധിച്ച് ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്കേണ്ട രണ്ട് ശതമാനം സര്‍ച്ചാര്‍ജ് എല്ലാ കമ്പനികളും നല്‍കേണ്ടി വരും. 60,000 രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് യാതൊരു തരത്തിലുള്ള സര്‍ച്ചാര്‍ജും നല്‍കേണ്ടതില്ല. സഹകരണ സംഘങ്ങള്‍ക്ക് ഇനിമുതല്‍ 30 ശതമാനം മാത്രം ആദായനികുതി നല്‍കിയാല്‍ മതിയാകും. നേരത്തെ ഇത് 35 ശതമാനമായിരുന്നു.

2, 500 രൂപയില്‍ കവിയുന്ന കമ്മീഷനും ബ്രോക്കര്‍ ചാര്‍ജിനും മേലുള്ള ആദായ നികുതിയില്‍ 10 ശതമാനം ഇളവ് നല്‍കും. എന്നാല്‍ ഓഹരിക്കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇളവ് ബാധകമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+