സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു
ദില്ലി: കേന്ദ്ര ബജറ്റില്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു. ഇനി വിദേശത്ത് നിന്നും കൊണ്ട് വരുന്ന ഓരോ 10 ഗ്രാം സ്വര്‍ണ്ണത്തിനും 250 രൂപ തീരുവ നല്‍കിയാല്‍ മതിയാകും.
നേരത്തെ ഇത് 400 രൂപയായിരുന്നു. സ്വര്‍ണ്ണ കള്ളക്കടത്ത് കുറയ്ക്കാനാണിതെന്ന് ബജറ്റില്‍ പറയുന്നു.
വിദേശത്ത് നിന്നും വരുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്കും ഇരു ചക്രവാഹനങ്ങള്‍ക്കുമുള്ള ഇറക്കുമതി തീരുവ 105 ശതമാനമായി വര്‍ധിപ്പിച്ചു. ഇതോടെ ഇത്തരം വാഹനങ്ങള്‍ക്ക് മേലുള്ള മൊത്തം നികുതി 180 ശതമാനത്തില്‍ അധികമാകും.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇറക്കുമതി നിയന്ത്രണങ്ങള്‍ (ക്യു ആര്‍ എസ്) എടുത്തുകളയുന്നതോടെ വിദേശത്തു നിന്നും കൂടുതല്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇന്ത്യയിലെത്തുമെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു.
മിനുസപ്പെടുത്തിയ വൈരക്കല്ലുകളുടെ ഇറക്കുമതി തീരുവ 15 ശതമാനമാക്കി കുറച്ചിട്ടുണ്ട്. തീപ്പെട്ടിയുടെ എക്സൈസ് തീരുവ 30 പൈസയില്‍ നിന്നും 60 പൈസയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications