കമ്പ്യൂട്ടറുകള്‍ക്ക് മാര്‍ച്ച് ഒന്നു മുതല്‍ വില കുറയും
ദില്ലി: മാര്‍ച്ച് ഒന്ന് വ്യാഴാഴ്ച മുതല്‍ കമ്പ്യൂട്ടറുകള്‍ക്കും ടെലികോം ഉല്‍പന്നങ്ങള്‍ക്കും ഇനിയും വില കുറയും. ഫിബ്രവരി 28 ബുധനാഴ്ച ധനമന്ത്രി യശ്വന്ത് സിന്‍ഹ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ഈ ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവയില്‍ 15 ശതമാനം കുറവ് വരുത്തിയതിനെത്തുടര്‍ന്നാണിത്.
2003ഓടു കൂടി ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് ചുമത്തുന്ന ഇറക്കുമതി തീരുവ എടുത്തുകളയാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് തീരുവ കുറച്ചതെന്ന് മന്ത്രി പറഞ്ഞു.
വിവരസാങ്കേതിക വിദ്യാ (ഐടി) കേന്ദ്രങ്ങളില്‍ നിന്നും ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്തു ലഭിക്കുന്ന ലാഭത്തിന് മറ്റു കയറ്റുമതി ഉല്‍പന്നങ്ങള്‍ക്ക് ലഭിക്കുന്നതുപോലെ തന്നെ ഇളവ് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കമ്പനി ഉടമസ്ഥാവകാശം കൈമാറുന്ന ആദായനികുതി നിയമത്തിന്റെ 10എ, 10ബി വകുപ്പുകള്‍ ഇനിമുതല്‍ പൊതുജനങ്ങള്‍ക്ക് താല്പര്യമുള്ള കമ്പനികള്‍ക്ക് ബാധകമായിരിക്കുകയില്ല. ഇപ്പോഴത്തെ നിയമപ്രകാരം ഒരു കമ്പനി ഒരു വര്‍ഷത്തില്‍ 51 ശതമാനം ഓഹരികള്‍ കയറ്റുമതി അടിസ്ഥാനത്തിലുള്ള കമ്പനികള്‍ക്കോ, സോഫ്റ്റ്വെയര്‍ ടെക്നോളജി പാര്‍ക്കുകള്‍ക്കോ കൈമാറുകയാണെങ്കില്‍ ആ വര്‍ഷം കമ്പനിക്ക് ആദായനികുതി ഇളവുകള്‍ ലഭിക്കില്ല.
ടെലക്സ്, ടെലഗ്രാഫ്, ഫാസിമിലെ, ഓണ്‍ലൈന്‍ ഇന്‍ഫര്‍മേഷന്‍, ഡാറ്റാബേസ് റിട്രീവല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് സര്‍വീസ് നികുതി ഏര്‍പ്പെടുത്താനും ബജറ്റ് നിര്‍ദ്ദേശിക്കുന്നു.












Click it and Unblock the Notifications