കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തപാല്‍ നിരക്കുകളില്‍ വന്‍ വര്‍ദ്ധന

  • By Staff
Google Oneindia Malayalam News

ദില്ലി: തപാല്‍ നിരക്കുകളില്‍ വന്‍ വര്‍ദ്ധനയാണ് ഫിബ്രവരി 28 ബുധനാഴ്ച ധനമന്ത്രി യശ്വന്ത് സിന്‍ഹ അവതരിപ്പിച്ച ബജറ്റ് നിര്‍ദ്ദേശിക്കുന്നത്.

പുതിയ നിരക്ക് പ്രകാരം പ്രിന്റഡ് പോസ്റ് കാര്‍ഡിന്റെ വില മൂന്നു രൂപയാകും.രണ്ട് രൂപയായിരുന്നു നേരത്തെയുള്ളവില. മത്സര പോസ്റ് കാര്‍ഡിന്റെ വില നാല് രൂപയില്‍ നിന്ന് അഞ്ച് രൂപയായി വര്‍ദ്ധിക്കും. എഴുത്തുകള്‍, പുസ്തകം, മറ്റു സാധനങ്ങള്‍ എന്നിവയുടെ ഭാരത്തിന്റെ ഓരോ 20 ഗ്രാമിനും ഒരു രൂപവച്ച് കൂടും.

500 ഗ്രാമില്‍ കൂടുതലുള്ള പാഴ്സലുകളുടെ നിരക്ക് 12 രൂപയില്‍ നിന്നും 16 ആയി വര്‍ദ്ധിക്കും. പിന്നീടുള്ള ഓരോ 500 ഗ്രാമിനും ഇപ്പോഴുള്ള 15 രൂപ തന്നെ തുടരും.

രജിസ്ട്രേഷനുള്ള ചെലവ് 14 രൂപയില്‍ നിന്ന് 17 ആയി വര്‍ദ്ധിക്കും. അക്നോളെഡ്ജ്മെന്റിനുള്ള നിരക്ക് രണ്ട് രൂപയില്‍ നിന്ന് മൂന്നായി കൂടും.

പ്രിന്റ് ചെയ്ത ബുക്കുകള്‍ക്കും ആനുകാലികങ്ങള്‍ക്കും ഉള്ള നിരക്ക് 50 പൈസ മുതല്‍ ഒരു രൂപ വരെ കൂടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X