കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യവല്‍ക്കരണത്തിന് ആക്കം കൂടും

  • By Staff
Google Oneindia Malayalam News

ദില്ലി: സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്തുന്ന കാര്യത്തില്‍ മുന്തിയ പരിഗണന നല്‍കുന്ന ബജറ്റാണ് ഫിബ്രവരി 28 ബുധനാഴ്ച കേന്ദ്ര ധനമന്ത്രി യശ്വന്ത് സിന്‍ഹ ലോക്സഭയില്‍ അവതരിപ്പിച്ചത്.

ഉദാരവല്‍ക്കരണത്തിന് ഈ ബജറ്റിലും പ്രാധാന്യം കൊടുത്തിട്ടുണ്ട്. കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ചില സുപ്രധാന നടപടികള്‍ ബജറ്റ് നിര്‍ദ്ദേശിക്കുന്നു. വിദേശ മൂലധന നിക്ഷേപ പരിധി 40 ല്‍ നിന്ന് 49 ശതമാനാക്കി ഉയര്‍ത്തി. ഇതു വഴി കൂടുതല്‍ വിദേശ മൂലധനം ഇന്ത്യയിലെത്തുമെന്ന് കരുതുന്നു.

വ്യാവസായിക രംഗത്ത് ഒട്ടേറെ നവീകരണം വരുത്തിയെങ്കിലും വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ധനമന്ത്രിയുടെ അഭിപ്രായം.ഇതിന് പരിഹരിക്കാന്‍ വേണ്ടതെല്ലാം സിന്‍ഹയുടെ ബജറ്റിലുണ്ട്. സാമ്പത്തിക മേഖലയുടെ സ്വാതന്ത്രമായ വളര്‍ച്ചയ്ക്കെതിരായ തടസ്സങ്ങള്‍ നീക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇതിന്റെ തെളിവാണ്. ഉല്പാദനപരമല്ലാത്ത ചെലവുകളുടെ കാര്യത്തിലും സബ്സിഡികളുടെ കാര്യത്തിലും കര്‍ശനനിയന്ത്രണം, അടിസ്ഥാന നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, സാമ്പത്തിക മേഖലയിലും ഓഹരിമേഖലയിലും തുടര്‍ച്ചയായ പരിഷ്കാരങ്ങള്‍ എന്നിവയും ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നു.ഇതെല്ലാം സ്വകാര്യമേഖലയുടെ വളര്‍ച്ചയ്ക്ക് ബജറ്റ് ആക്കം കൂട്ടുമെന്നു തന്നെയാണ് തെളിയിക്കുന്നത്.

കാര്‍ഷിക മേഖലയിലെ നവീകരണം ഇപ്പോഴും അപര്യാപ്തമാണെന്ന് സിന്‍ഹ അഭിപ്രായപ്പെട്ടു. ഇതിന് മാറ്റം വരുത്തുമെന്നും അദ്ദേഹം പറയുന്നു. നബാര്‍ഡ് ഈടാക്കുന്ന പലിശനിരക്കുകള്‍ 11.5 ശതമാനത്തില്‍ നിന്ന് 10.5 ശതമാനമായി കുറയ്ക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാകും. കൂടാതെ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ എല്ലാ കര്‍ഷകരെയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X