ദില്ലിയില്‍ ഭൂചലനം
ദില്ലി: ദില്ലിയിലും ഹരിയാനയിലും നേരിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടു. ഫിബ്രവരി 28 ബുധനാഴ്ച രാവിലെ 8.12 മണിക്കാണ് റിക്ടര്‍ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
ദില്ലിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള ഹരിയാനയിലെ ഭിവാനിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഭൗമശാസ്ത്ര ഗവേഷണ വിഭാഗം അറിയിച്ചു. നാശനഷ്ടങ്ങള്‍ എന്തെങ്കിലും ഉണ്ടായതായി റിപ്പോര്‍ട്ടില്ല.












Click it and Unblock the Notifications