Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് കര്‍ഷകര്‍ക്ക് അനുകൂലം: പ്രധാനമന്ത്രി

ദില്ലി: ഇന്ത്യ ലോകവ്യാപാര സംഘടനയില്‍ (ഡബ്ലിയുടിഒ) ചേര്‍ന്നതിന്റെ ഫലമായുണ്ടായ പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ അവതരിപ്പിച്ച ബജറ്റ് സഹായകമാകുമെന്ന് പ്രധാനമന്ത്രി വാജ്പേയി പറഞ്ഞു. കാര്‍ഷികമേഖലയില്‍ പ്രഖ്യാപിച്ച നിര്‍ദ്ദേശങ്ങളും പദ്ധതികളും ഇതിനു സഹായകമാകും.

ഒട്ടേറെ ഉല്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കൂട്ടിയത് കര്‍ഷകര്‍ക്ക് സഹാകമാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തങ്ങള്‍ കൂടുതല്‍ സുരക്ഷിതരാണെന്ന ബോധം കര്‍ഷകര്‍ക്ക് നല്‍കാന്‍ ബജറ്റ് സഹായിക്കും. കൂടാതെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുകയും ഗ്രാമവികസനം ത്വരിതപ്പെടുകയും ചെയ്യും - പ്രധാനമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബജറ്റ് അല്പം നിരാശ ഉണ്ടാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി സമ്മതിച്ചു. എന്നാല്‍ രാജ്യത്തിന്റെ വികസനം ലക്ഷ്യംവച്ചുള്ള ബജറ്റായതിനാല്‍ അവര്‍ ഇതില്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാജ്പേയി പറഞ്ഞു.

ബജറ്റിനെ വ്യാവസായിക രംഗവും പൊതുവെ സ്വാഗതം ചെയ്തു. ബജറ്റ് മികച്ചതാണെന്ന അഭിപ്രായമാണ് ഇന്ത്യന്‍ വ്യവസായ വാണിജ്യമണ്ഡലം ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ അമിത് മിത്ര പ്രകടിപ്പിച്ചത്. കാര്‍ഷികമേഖലയ്ക്കും ഗ്രാമവികസനത്തിനും നല്‍കിയ മുന്തിയ പരിഗണന സ്വാഗതാര്‍ഹമാണെന്ന് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫൈനാന്‍സ് ചെയര്‍മാന്‍ ജെ.ഡി. അഗര്‍വാള്‍ പറഞ്ഞു.

എന്നാല്‍ പണപ്പെരുപ്പം രണ്ടു മാസത്തിനുള്ളില്‍ ഇരട്ടിയാകുമെന്ന് അഗര്‍വാള്‍ മുന്നറിയിപ്പു നല്‍കി. വന്‍ വ്യവസായങ്ങള്‍ക്ക് ആനുകൂല്യം അനുവദിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചു. ചെറുകിട വ്യവസായങ്ങളെ നശിപ്പിച്ചുകൊണ്ടാണ് വന്‍വ്യവസായങ്ങള്‍ വളരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+