കേന്ദ്ര സ്ഥാപനങ്ങളിലേക്കുള്ള നിയമനത്തില്‍ കര്‍ശന നിയന്ത്രണം
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് പുതിയ ജീവനക്കാരെ നിയമിക്കുന്നതില്‍ കര്‍ശന നിയന്ത്രണം നടപ്പാക്കാന്‍ തീരുമാനം. ഫിബ്രവരി 28 ബുധനാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് ഈ നിര്‍ദേശം.
ഒഴിവുള്ള തസ്തികകളിലേക്കുള്ള നിയമനം ഒരു ശതമാനമാക്കി ചുരുക്കാനാണ് തീരുമാനം. അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് കേന്ദ്ര ജീവനക്കാരുടെ എണ്ണം 10 ശതമാനം കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. മൂന്നു ശതമാനത്തോളം ജീവനക്കാര്‍ ഓരോ വര്‍ഷവും സര്‍വീസില്‍ നിന്നും പിരിഞ്ഞുപോകുന്നുണ്ട്.
പകരം പുതുതായി ഓരോവര്‍ഷവും ഒരു ശതമാനം പേരെ മാത്രമേ നിയമിക്കൂ. അങ്ങിനെയെങ്കില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കേന്ദ്ര ജീവനക്കാരുടെ എണ്ണം പത്തു ശതമാനം കുറയ്ക്കാമെന്ന് ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ കണക്കുകൂട്ടുന്നു.












Click it and Unblock the Notifications