കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരോ രൂപയ്ക്കും പിന്നില്‍....

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്ന ഓരോ രൂപയും ഏതുവഴിയ്ക്കെല്ലാമാണ് പോകുന്നതെന്നറിയുക രസകരമാണ്.

ഓരോ രൂപയുടെയും 26 പൈസ കടം വീട്ടാനാണ് വിനിയോഗിക്കുന്നത്.14 പൈസ പ്രതിരോധച്ചെലവ്, നികുതിയുടെയും തീരുവയുടെയും വകയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം എന്നീ നിലകളില്‍ ചെലവാകും.

പദ്ധതിയേതര ചെലവിനാണ് 12 പൈസ നീക്കിവയ്ക്കുക. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പദ്ധതികള്‍ക്ക് സഹായമെന്ന നിലയ്ക്ക് ഒമ്പത് പൈസയും സബ്സിഡികള്‍ നല്കാനായി ഏഴു പൈസയും നീക്കിവയ്ക്കും.നാലു പൈസ സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതിയേതര സഹായം എന്ന നിലയ്ക്ക് നല്കും.

ഇതുപോലെ സര്‍ക്കാരിന്റെ ഖജനാവിലേക്കെത്തുന്ന ഓരോ രൂപയുടെയും പിന്നിലെ കഥയറിയുന്നതും രസകരമാണ്.ഖജനാവില്‍ വന്ന് വീഴുന്ന ഓരോ രൂപയുടെയും 27 പൈസ വീതം വരുന്നത് വിദേശ വായ്പകളിലൂടെയാണ് .

നികുതിയിതര വരുമാനം വഴി 19 പൈസ ലഭിക്കുമ്പോള്‍ കസ്റംസ് തീരുവയിലൂടെ 16 പൈസയും ആദായ നികുതിയിലൂടെ ഒമ്പത് പൈസയും ലഭിക്കും.കോര്‍പ്പറേറ്റ് നികുതിവഴി ലഭിക്കുന്നത് 10 പൈസ. വായ്പ വഴിയല്ലാതെ ലഭിക്കുന്ന മൂലധനങ്ങളിലൂടെയാണ് ആറു പൈസ കിട്ടുന്നത്. മറ്റു നികുതികള്‍ വഴി ലഭിക്കുന്നത് ഒരു പൈസ മാത്രം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X